Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

ഒരു മാസം മുമ്പേ ഭാവനയെ കുടുക്കാന്‍ സുനിയും സംഘവും പദ്ധതി തയ്യാറാക്കി; നടിയെ പീഡിപ്പിച്ച്ത സുനിമാത്രമെന്ന് മൊഴി

$
0
0

കൊച്ചി: ഭാവനയെ കെണിയില്‍ കുടുക്കി ബ്ലാക്‌മെയില്‍ ചെയ്യാന്‍ പ്രതികള്‍ ഒരു മാസം മുമ്പേ പദ്ധതി തയ്യാറാക്കിയതാണ് പോലീസ്. ഇതിനുവേണ്ടി പ്രതികള്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അഞ്ചുപേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഡ്രൈവറായ മാര്‍ട്ടിനെ പോലീസ് അറസ്റ്റുചെയ്തു.

ശാരീരികമായി ഭാവനയെ ഉപദ്രവിച്ചത് സുനില്‍ എന്ന മുന്‍ ഡ്രൈവറാണെന്ന് നടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഉദ്ദേശം.

ഗോവയില്‍ ഷൂട്ടിംങ്ങ് സമയത്ത് യൂണിറ്റിന്റെ വാഹനം ഓടിച്ചിരുന്ന സുനിലാണ് മാര്‍ട്ടിന്‍ എന്ന ഡ്രൈവറെ ഭാവനക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഒറ്റക്ക് ഭാവനയുമായി പോകുന്ന സന്ദര്‍ഭം ഉണ്ടെങ്കില്‍ പറയണമെന്ന് ഇയാള്‍ മാര്‍ട്ടിനോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാമെന്നും ഒരു വിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതു പ്രകാരം തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്ര മുന്‍കൂട്ടി തന്നെ മാര്‍ട്ടിന്‍ സുനിലിനെ അറിയിച്ചു. തുടര്‍ന്ന് കൊരട്ടി മുതല്‍ വാഹനത്തെ പിന്തുടര്‍ന്നു. ഒത്ത സ്ഥലം ലഭിക്കുന്നതിനായി പതുക്കെയാണ് മാര്‍ട്ടിന്‍ വാഹനം ഓടിച്ചിരുന്നത്. പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് വച്ച് ഭാവന സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വന്ന വാഹനം കൊണ്ട് ചെറിയ പോറലുണ്ടാക്കിച്ചു. തുടര്‍ന്ന് മാര്‍ട്ടിന്‍ വാഹനം നിര്‍ത്തുകയും പിന്നാലെ വന്ന വാഹനത്തിലുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതായി അഭിനയിക്കുകയുമായിരുന്നു.

ഈ സമയം സിനിമാ സ്റ്റൈലില്‍ വാഹനത്തില്‍ കയറിയ അക്രമികള്‍ ഭാവന ഇരുന്ന സീറ്റിന്റെ രണ്ട് വശത്തായി കയറി ഇരിക്കുകയും മാര്‍ട്ടിനോട് വാഹനം വിടാന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. നാടകമാണെന്ന് തോന്നാത്ത രൂപത്തില്‍ നിര്‍ബന്ധിക്കപ്പെട്ട ഭാവം മുഖത്ത് വരുത്തി മാര്‍ട്ടിന്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. വഴിയില്‍ വച്ചാണ് സുനില്‍ കാറില്‍ കയറിയത്. ഇതിനു ശേഷമായിരുന്നു പീഡനം. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

The post ഒരു മാസം മുമ്പേ ഭാവനയെ കുടുക്കാന്‍ സുനിയും സംഘവും പദ്ധതി തയ്യാറാക്കി; നടിയെ പീഡിപ്പിച്ച്ത സുനിമാത്രമെന്ന് മൊഴി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20538

Trending Articles