മെക്ക: മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മെക്കയില്‍ കഅ്ബയ്ക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം. പെട്രോളൊഴിച്ച് കത്തിക്കാനാണ് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. തീര്‍ത്ഥാടകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയതിനാലാണ് തീപ്പിടിക്കാതിരുന്നത്.
40 വയസിനടുത്ത് പ്രായം തോന്നിക്കുന്നയാളാണ് ആത്മഹത്യക്ക് ശ്രമമെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ആത്മഹാത്യ ശ്രമത്തിന്റെതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അതേ സമയം ഇയാള്‍ കഅ്ബക്ക് നേരെയുള്ള ഭീകരാക്രമണമാണിതെന്നും വാര്‍ത്തകളുണ്ട്. എന്നാലിതിന് സ്ഥിരീകരണമില്ല.
The post മെക്കയില്‍ കഅ്ബയ്ക്കരികില്‍ ആത്മഹത്യാ ശ്രമം appeared first on Daily Indian Herald.