Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി; ലോ അക്കാദമി സമരം കടുത്ത നിലപാടുകളിലേയ്ക്ക്

$
0
0

തിരുവനന്തപുരം: ലോ അക്കാദമി സമരം കൂടുതല്‍ വഷളാകുന്നു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത നിലപാടുകളിലേയ്ക്ക് പോകുന്നതിന്റെ സൂചന നല്‍കി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഭീഷണി. സമരം നടത്തുന്ന എബിവിപി പ്രവര്‍ത്തകനാണ് ഭീഷണിയുമായി ലോ അക്കാദമിക്കു മുന്നിലുള്ള മരത്തിനു മുകളില്‍ കയറിയിരിക്കുന്നത്. വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. എന്നാല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ താഴെയിറങ്ങില്ലെന്നാണ് വിദ്യാര്‍ത്ഥിയുടെ നിലപാട്.

കയറില്‍ കുരുക്കുണ്ടാക്കി മുഖം തൂവാല കൊണ്ടു മറച്ചാണ് വിദ്യാര്‍ത്ഥി മരത്തില്‍ കയറിയിരിക്കുന്നത്. പെണ്‍കുട്ടികളടക്കമുള്ള സമരക്കാരും ഇയാള്‍ക്കു പിന്തുണയുമായെത്തിയിട്ടുണ്ട്. മരത്തിനു ചുവട്ടില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

അതേസമയം ലോ കോളജ് പ്രശ്‌നത്തില്‍ പട്ടികജാതി മോര്‍ച്ച നടത്തിയ ക്ലിഫ്ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പട്ടികജാതി വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. സമരങ്ങളെ ചോരയില്‍മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു.

The post ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി; ലോ അക്കാദമി സമരം കടുത്ത നിലപാടുകളിലേയ്ക്ക് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20545

Trending Articles