ഡല്‍ഹി: ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം. ന്യൂഡല്‍ഹിയിലും ഉത്തരാഖണ്ഡിലും 5.8 തീവ്രത രേഖപ്പെടുത്തി. ഗുര്‍ഗോണ്‍, ഗാസിയാബാദ്, മുസോറി, മഥുര, ഋഷികേശ് എന്നീ നഗരങ്ങളിലും പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലെ രുദ്രപ്രായാഗാണ് ഭൂചലനത്തിന്‍റ പ്രഭവകേന്ദ്രം.
The post ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം appeared first on Daily Indian Herald.