സിഡ്‌നി:കത്റ്റ്ഝോലിക്ക പുരോഹിതരുടെ പീഡനത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയും കണക്കും പുറത്തു വന്നു. 1950 നും 2015നു മിടയില്‍ ഓസ്‌ട്രേലിയയയിലെ 7 ശതമാനം കാത്തലിക് പുരോഹിതന്‍മാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ റോയല്‍ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.യു എസ്, അയര്‍ലാന്‍ഡ്, ബ്രസീല്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതിന്റെ വിവരങ്ങള്‍ ഇതിനകംതന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഓസ്ട്രേലിയ റോയല്‍ കമ്മീഷന്‍പുറത്ത് വിട്ട കണക്കുകള്‍ വിഷയം എത്രമാത്രം ഗൗരവമാണെന്ന് കാണിക്കുന്നു.
പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്നു വയസ്സാണ്. ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നാണ് 4444 പേര്‍ പീഡനത്തിനിരയായത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം 10.5 വയസ്സും ആണ്‍കുട്ടികളുടേത് 11.5 വയസ്സുമാണ്. ചില രൂപതകളിലെ 15% പുരോഹിതന്‍മാരും കുട്ടികളെ ലൈംഗികമായി ആക്രമിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്‌സിലെ 40% കൊച്ചച്ചന്‍മാരും കുട്ടികളെ പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കണക്കെടുപ്പില്‍ 1900 കുറ്റവാളി കണ്ടെത്തി. കുറ്റകൃത്യം ചെയ്ത 500 പേരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.മുതിര്‍ന്ന കൗണ്‍സല്‍ അസിസ്റ്റന്റ് ഗെയില്‍ ഫര്‍നെസ്സാണ് കണക്കുകള്‍ പുറത്തുവിട്ടത്. “ഇത്തരം വിഷയങ്ങളില്‍ രൂപതകള്‍ വലിയ അലംഭാവം വരുത്തിയെന്നാണ് കമ്മീന്റെ വിലയിരുത്തല്‍. ‘ഇരയാക്കപ്പെട്ട കുട്ടികളെ ശിക്ഷിച്ച് കൊണ്ട് അവരെ നിശബ്ദരാക്കി. ചിലരുടെ പരാതികള്‍ അവഗണിക്കപ്പെട്ടു. കുറ്റാരോപിതരായവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. സ്ഥലം മാറ്റം ചെയ്യപ്പെട്ട ഇടവകകളിലുള്ളവര്‍ക്കാവട്ടെ ഇവര്‍ മുമ്പുള്ള സ്ഥലങ്ങളില്‍ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് അറിവില്ലാതെയാക്കി. കുറ്റവാളികള്‍ പിടിക്കപ്പെടാത്തതും ശിക്ഷിക്കപ്പെടാത്തതും ചൂഷണങ്ങള്‍ വര്‍ധിപ്പിച്ചു”, ഫര്‍ണസ് പറയുന്നു.കമ്മീഷന്റെ കണക്കെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലാണ്.
The post 4444 കുട്ടികള്‍ ഓസ്‌ട്രേലിയയില്‍ പുരോഹിതന്‍മാരുടെ പീഡനത്തിരയായി. രാജ്യത്തെ കാത്തലിക് പുരോഹിതന്‍മാരില്‍ ഏഴു ശതമാനം കുട്ടികളെ പീഡിപ്പിച്ചവര്‍ appeared first on Daily Indian Herald.