Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പനീര്‍ശെല്‍വം രാജിവച്ചു;ശശികല മുഖ്യമന്ത്രിയാകും

$
0
0

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവച്ചു.ചിന്നമ്മ തമിഴ്‌നാടിനെ നയിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു.ഇന്ന് നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചെന്നൈ പോയസ് ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം ശശികലയുടെ പേര് കക്ഷി നേതാവ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു.തുടര്‍ന്ന് അംഗങ്ങള്‍ തീരുമാനത്തെ പിന്തുണച്ചു. രണ്ട് ദിവസത്തിനകം ശശികല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
അതേസമയം, ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്ത് എം കെ സ്റ്റാലിന്‍ രംഗത്തുണ്ട്. വീട്ട് ജോലിക്കാരെ മുഖ്യമന്ത്രിയാക്കാന്‍ അല്ല ജനങ്ങള്‍ അണ്ണാ ഡിഎംകെ യ്ക്ക് വോട്ട് ചെയ്തതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവച്ചു.ചിന്നമ്മ തമിഴ്‌നാടിനെ നയിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു.ഇന്ന് നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചെന്നൈ പോയസ് ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം ശശികലയുടെ പേര് കക്ഷി നേതാവ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു.തുടര്‍ന്ന് അംഗങ്ങള്‍ തീരുമാനത്തെ പിന്തുണച്ചു. രണ്ട് ദിവസത്തിനകം ശശികല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
അതേസമയം, ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്ത് എം കെ സ്റ്റാലിന്‍ രംഗത്തുണ്ട്. വീട്ട് ജോലിക്കാരെ മുഖ്യമന്ത്രിയാക്കാന്‍ അല്ല ജനങ്ങള്‍ അണ്ണാ ഡിഎംകെ യ്ക്ക് വോട്ട് ചെയ്തതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

 
ശശികല നടരാജന്‍. അമ്മയുടെ ഉറ്റതോഴി. വീഴ്ചയിലും വളര്‍ച്ചയിലും ജയലളിതയുടെ നിഴലായി നടക്കുകയായിരുന്നു എന്നും ശശികല. പുരട്ചി തലൈവി ചരിത്രത്തിലേയ്ക്ക് മറയുമ്പോള്‍ പാര്‍ട്ടിയിലെ അധികാരസമവാക്യങ്ങളില്‍ നിര്‍ണായക സ്വാധീനമായി ശശികല നടരാജന്‍ എന്ന പേര് എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഉറ്റതോഴിയായ ശശികല ജയലളിതയുടെ അന്ത്യകര്‍മ്മങ്ങള്‍ നേരിട്ട് നടത്തുമ്പോള്‍, അതിലൊരു രാഷ്ട്രീയവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതയ്ക്ക് അന്തിമോപചാരമര്‍പ്പിച്ച ശേഷം ആദ്യമെത്തിയതും ശശികലയ്ക്ക് അരികിലേയ്ക്കായിരുന്നു.
പോയസ് ഗാര്‍ഡനില്‍ നിന്ന് ചെന്നൈ രാജാജി ഹാളില്‍ ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് കൊണ്ടുവന്നപ്പോള്‍ അരികില്‍ കറുത്ത വസ്ത്രം ധരിച്ച്, വിങ്ങിപ്പൊട്ടി സദാസമയവും ശശികല നിന്നു. ദുഃഖം നിഴലിച്ച മുഖത്തോടെ ശശികല നല്‍കുന്ന നിര്‍ദേശങ്ങളെല്ലാം സഹോദരങ്ങളുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ നടപ്പാക്കുന്നതും കാണാമായിരുന്നു. ജയലളിതയുടെ എക്കാലത്തെയും വിശ്വസ്തന്‍ പനീര്‍ശെല്‍വവും മറ്റ് എഐഎഡിഎംകെ എംഎല്‍എമാരും രാജാജി ഹാളിന്‍റെ പടികളിലിരുന്നപ്പോഴും മണിക്കൂറുകളോളം ജയലളിതയുടെ മൃതദേഹത്തിന് തൊട്ടടുത്തുതന്നെ നിന്ന ശശികല തന്നെയായിരുന്നു എല്ലാ ദൃശ്യങ്ങളിലും നിറഞ്ഞു നിന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതയ്ക്ക് അന്തിമോപചാരമര്‍പ്പിച്ച ശേഷം ശശികലയ്ക്ക് തൊട്ടടുത്തെത്തി വിതുമ്പുന്ന അവരുടെ നെറുകയില്‍ തൊടുന്ന ദൃശ്യത്തിന്‍ തീര്‍ച്ചയായും രാഷ്ട്രീയമാനങ്ങളുണ്ട്. എഐഎഡിഎംകെയിലെ അടുത്ത അധികാരകേന്ദ്രമായി ശശികല വളരുന്നുവെന്നും അത് ദേശീയനേതാക്കളെല്ലാം തിരിച്ചറിയുന്നുവെന്നും വ്യക്തമാണ്. ജയലളിതയെ ചൂഴ്ന്നു നില്‍ക്കുന്ന മണ്ണാര്‍ഗുഡി മാഫിയയെന്ന് ഒരു കാലത്ത് ആരോപിയ്ക്കപ്പെടുകയും പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശശികല തന്നെയാണ് പിന്നീട് അവരുടെ അവസാനശ്വാസം വരെ കൂടെയുണ്ടായിരുന്നത്.
അടുത്ത പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ഒ പനീര്‍ശെല്‍വത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്ത എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആരാകണമെന്ന കാര്യത്തില്‍ സമവായമുണ്ടായില്ല എന്നതു തന്നെ എഐഎഡിഎംകെയില്‍ രൂപപ്പെട്ട ഒരു ഭിന്നതയാണ് വെളിവാക്കുന്നത്. ഇതുവരെ രാഷ്ട്രീയത്തില്‍ ഒരു മുന്‍പരിചയവുമില്ലാത്ത ശശികല തമിഴ്നാട്ടില്‍ അധികാരത്തിലുള്ള ദ്രാവിഡപാര്‍ട്ടിയുടെ അടുത്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമോ എന്ന ഒരു ചോദ്യം അപ്പോഴും ബാക്കി നില്‍ക്കുന്നു. അങ്ങനെ ഒരു തീരുമാനം വന്നാല്‍ ഭിന്നസ്വരമുയര്‍ത്തുന്ന തമ്പിദുരൈ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ എങ്ങനെ അതിനെ നേരിടുമെന്നതും നിര്‍ണായകമാണ്.

The post പനീര്‍ശെല്‍വം രാജിവച്ചു;ശശികല മുഖ്യമന്ത്രിയാകും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles