Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ആ പൊലീസ് നടപടി അനുചിതം..പിണറായി പൊലീസിനെതിരെ എം സ്വരാജ്

$
0
0

കൊച്ചി :പൊലീസിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് എം സ്വരാജ് രംഗത്തെത്തി. ദേശീയ ഗാന വിഷയത്തില്‍ 124 പോലുള്ള വകുപ്പുകള്‍ ചുമത്തിയ നടപടി അനുചിതമാണെന്നാണ് സ്വരാജിന്റെ നിലപാട്. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ക്ലോസ് എന്‍കൗണ്ടറിലാണ് സ്വരാജ് ഇടതുപക്ഷ സര്‍ക്കാരിലെ പിണറായി പോലീസിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേശീയഗാനം ആലപിക്കപ്പെടുന്ന ഒരു സമയത്ത്, ഒരാള്‍ അതിനോട് ആദരവ് കാണിക്കുന്നില്ലെങ്കില്‍ നിലവില്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളനുസരിച്ച് നടപടികളെ നേരിടാനുള്ള ഉത്തരവാദിത്തം ആ ആള്‍ക്കുണ്ട്. ദേശീയഗാനം ആലപിക്കുമ്പോള്‍ പ്രതികരിക്കുമ്പോള്‍ പ്രതിഷേധിക്കുന്നവര്‍ക്ക്, അതിനെ തുടര്‍ന്നുള്ള നിയമ നടപടി നേരിടാനും അവര്‍ക്ക് ബാധ്യതയുണ്ട്. ഒരു സമരത്തിന്റെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍, പൊലീസിനെയും നിയമനടപടിയെയും നേരിടാനുള്ള ചങ്കുറപ്പോടെയാണ് അതിലണിനിരക്കുന്നത്. എന്നാല്‍ 124 പോലുള്ള വകുപ്പുകള്‍ സ്വീകരിച്ച് ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നത് അനുചിതമാണെന്നും സ്വരാജ് പറഞ്ഞു. പിണറായിയുടെ പൊലീസെന്നത് ആലങ്കാരികമായ പ്രയോഗമാണെന്നും ക്ലോസ് എന്‍കൗണ്ടറില്‍ സ്വരാജ് വ്യക്തമാക്കി.swaraj-pinarayi

ഡിവൈഎഫ്‌ഐയ്ക്ക് അംഗീകരിക്കാനാകാത്ത നടപടികളുമായി മുന്നോച്ച് പോയാല്‍ സര്‍ക്കാരിനെതിരെയും സമരം ചെയ്യുന്നതില്‍ തടസങ്ങളില്ല. അത്തരം നയങ്ങള്‍ സ്വീകരിച്ചാല്‍ പ്രക്ഷോഭങ്ങളുയരും. അതിന്റെ മുന്‍ നിരയില്‍ ഡിവൈഎഫ്‌ഐ ഉണ്ടാകുമെന്നും സ്വരാജ് വ്യക്തമാക്കി.എംടിയോട് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞതും താന്‍ മോഹന്‍ലാലിനോട് പറഞ്ഞതും ഒരേ ടോണിലല്ലെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. എം സ്വരാജ് പറഞ്ഞു. മോഹന്‍ലാല്‍ താനേറ്റവും ഇഷ്ടപ്പെടുന്ന നടനാണ്. അദ്ദേഹത്തെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റ് വായിച്ചാലും അത് മനസിലാകുമെന്നും സ്വരാജ് പറഞ്ഞു. അദ്ദേഹം സ്വീകരിച്ച ഒരു നിലപാടിനെ വിമര്‍ശിക്കുകയാണ് താന്‍ ചെയ്തത്. താനൊരിക്കലും മോഹന്‍ലാലിനോട് പാകിസ്താനില്‍ പോകാന്‍ പറഞ്ഞിട്ടില്ല, അഭിനയം നിര്‍ത്തണമെന്നും പറഞ്ഞിട്ടില്ല. നിങ്ങള്‍ക്കിതൊക്കെ പറയാനെന്ത് അധികാരമെന്നും ചോദിച്ചിട്ടില്ലെന്നും സ്വരാജ് പറയുന്നു.

ആ അധികാരത്തെ മാനിച്ചുതന്നെ, പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും വിഢിത്തമാണെന്നുമാണ് താന്‍ പറഞ്ഞതെന്നും സ്വരാജ് വ്യക്തമാക്കി. പാകിസ്താനിലേക്ക് പോകാനാണ് ബിജെപി കമലിനോട് പറഞ്ഞത്. മോഹന്‍ലാല്‍ തമാശയും വിഢിത്തവും പറഞ്ഞ് കേരളത്തെ ചിരിപ്പിച്ചയാളാണ്. അതൊക്കെ ഏറ്റുവാങ്ങി ചിരിച്ചവരാണ് മലയാളി പ്രേക്ഷകര്‍. അത് ക്യാമറയ്ക്ക് മുന്‍പിലാണ് ആസ്വാദ്യമാകുന്നത്. ക്യാമറയ്ക്ക് മുന്നിലല്ലെങ്കില്‍ അത് ഗൗരവകരമായ കാര്യമായി ജനങ്ങള്‍ കാണും. ലക്ഷക്കണക്കിന് ആരാധകരുള്ള ഒരാള്‍ ഇത്തരത്തില്‍ പറയുന്നത് തെറ്റായി ജനങ്ങളെടുത്താല്‍ മോശമാണ്. ഇതിനാലാണ് താനതിനെ ആരോഗ്യകരമായി വിമര്‍ശിച്ചതെന്നും സ്വരാജ് പറഞ്ഞു. പണ നിരോധനത്തെ അനുകൂലിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളില്‍ പലതിലും തെറ്റുകളുണ്ട്. ആ തെറ്റായ കാര്യങ്ങള്‍ തുറന്നുകാട്ടപ്പെടണം. അതിനെക്കുറിച്ച് അദ്ദേഹത്തിന് വിമര്‍ശനങ്ങളുണ്ടെങ്കില്‍ അദ്ദേഹത്തിനും മറുപടി പറയാന്‍ അവകാശമുണ്ടെന്നും സ്വരാജ് ക്ലോസ് എന്‍കൗണ്ടറില്‍ വ്യക്തമാക്കി.

കമലിനെതിരെയുള്ള ഭീഷണി ഗൗരവമായി കാണണമെന്നും സ്വരാജ് പറയുന്നു. ഇത് സംഘപരിവാരത്തിന്റെ ആസൂത്രിത അജണ്ടയാണ്. പണ്ടിങ്ങനെ പറഞ്ഞുകൊള്ളണം എന്നില്ല, ഇപ്പോളിത് പറഞ്ഞുനോക്കുകയാണ്. പറഞ്ഞുനോക്കാവുന്ന സാഹചര്യമിവിടെ വന്നുവെന്ന് അവര്‍ക്ക് തോന്നുന്നുണ്ടാകും. അതിന് മറുപടി പറയേണ്ടത് മതനിരപേക്ഷ കേരളമാണ്, ഇതില്‍ ഡിവൈഎഫ്‌ഐയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും എം സ്വരാജ് പറയുന്നു.

The post ആ പൊലീസ് നടപടി അനുചിതം..പിണറായി പൊലീസിനെതിരെ എം സ്വരാജ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles