Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20548

”കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ”ഇങ്ങനെ വിജയിക്കുന്നതിലും ഭേദം നിങ്ങള്‍ തോല്‍ക്കുന്നതായിരുന്നു:എസ്.എഫ്.ഐ ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്

$
0
0

പാലക്കാട് :ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ഉയര്‍ന്നു വന്ന സമത്തില്‍ ആവശ്യങ്ങള്‍ നേടിയെടുക്കാതെ മുട്ടുമടക്കിയ എസ്.എഫ്.ഐ ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത് രംഗത്ത്. പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് ഫെയ്സ്ബുക്കിലൂടെയാണ് രൂക്ഷ പ്രതികരണം പുറത്ത് വിട്ടത്.പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുന്നതില്‍ കവിഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയാറല്ല എന്ന് പറഞ്ഞാണ് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം എസ്.എഫ്.ഐയും സമരം ആരംഭിച്ചത്. എന്നാല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്താമെന്ന മാനേജ്മെന്‍റ് വ്യവസ്ഥ അംഗീകരിച്ച്‌ എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചു.

ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടിയാരുന്നോ എസ്.എഫ്.ഐ യുടെ സമരം എന്ന് ചോദിച്ചാണ് ദീപ പോസ്റ്റ് ആരംഭിക്കുന്നത്. ദളിത് പീഡനം, ജാതിയുടെ പേരിലുള്ള അധിഷേപം, ഹാജര്‍- ഇന്‍റേണല്‍ മാര്‍ക്ക് തിരിമറികള്‍, ഭൂമി കൈയ്യേറ്റം തുടങ്ങിയ പ്രശ്നങ്ങളില്‍ എല്ലാം ശാശ്വതമായ പരിഹാരമായോ എന്ന ആക്ഷേപവും എസ്.എഫ്.ഐ ക്കെതിരെ ദീപ നിശാന്ത് ഉയര്‍ത്തി.പൊരുതി തോല്‍ക്കാം എന്നാല്‍ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോല്‍ക്കുന്നത് കാണുന്പോള്‍ ഉണ്ടായ വിഷമമാണെന്നും ഈ കുറിപ്പിലൂടെ വ്യക്മാക്കുന്നുണ്ട്്. കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ്് ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.സമരം നിര്‍ത്തിയ എസ്.എഫ്.ഐ യുടെ നിലപാടിനെതിരെ ഗീവര്‍ഗ്ഗീസ് മാര്‍ കുറീക്കോസും രൂക്ഷ പ്രതികരണവുമായി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

പോസ്റ്റ് ഇങ്ങനെ :
ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടിയായിരുന്നുവോ എസ്.എഫ്.ഐ.യുടെ സമരം? ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്‍കുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം?ദളിത് പീഡനം, ജാത്യധിക്ഷേപം, ഇന്‍്റേണല്‍ മാര്‍ക്ക് തിരിമറികള്‍, ഭൂമി കൈയേറ്റം എന്നീ പ്രശ്നങ്ങള്‍ക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവര്‍ഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം… അതായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാം. വിരോധമില്ല. എന്നാലും സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പൊരുതിത്തോല്‍ക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. ” കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ” എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു…

The post ” കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ” ഇങ്ങനെ വിജയിക്കുന്നതിലും ഭേദം നിങ്ങള്‍ തോല്‍ക്കുന്നതായിരുന്നു:എസ്.എഫ്.ഐ ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20548

Trending Articles