കൊച്ചി: ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തി ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. കൊച്ചി മരട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തുക്കള്‍ പാതിരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായാണ് 39 കാരിയായ യുവതിയുടെ പരാതി. തോക്കുചൂണ്ടിയാണു ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് മൂവാറ്റുപുഴ സ്വദേശിയുടെ പരാതി.
വൈറ്റിലയ്ക്കടുത്ത് തൈക്കുടത്താണു യുവതി വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് സംഭവം എന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ രണ്ട് അടുത്ത സുഹൃത്തുക്കള്‍ വീട്ടില്‍ കടന്നുകയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്നാണു പരാതി.
പരാതി നല്‍കിയ ശേഷം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ രണ്ടു സുഹൃത്തുക്കള്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; സംഭവം കൊച്ചിയില്‍ appeared first on Daily Indian Herald.