ഹൈദരാബാദ്: ഓണ്‍ലൈന്‍ വഴി കഞ്ചാവ് ചോക്ക്ലേറ്റ് വിറ്റ ഡോക്ടറെ പൊലീസ് പിടി കൂടി. ഹൈദ്രാബാദ് സ്വദേശി ഷൂജത്ത് അലിഖാനാണ് പിടിയിലായത്. ചെറുകിട കച്ചവടക്കാരില്‍ നിന്ന് കഞ്ചാവ് വാങ്ങി പൊടിച്ചാണ് ഇയാള്‍ ചോക്ക്ലേറ്റ് ഉണ്ടാക്കിയിരുന്നത്. 500 മുതല്‍ 1800 രൂപ വരെ വില ഈടാക്കിയിരുന്ന ചോക്ക്ലേറ്റിന് 30000 ത്തിലേറെ ആവശ്യക്കാരുണ്ടായിരുന്നു. ഇതില്‍ പലരും സ്ത്രീകളാണെന്ന് ഞെട്ടിക്കുന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് ചോക്ക്ലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 2006 ല്‍ എംബിബിഎസ് പാസായ ഷൂജത്ത് ജോലിക്ക് പോകാതെ സ്വന്തമായി ഇതിന്റെ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയായിരുന്നു.
നേരത്തെ ഫ്‌ലേവറുകള്‍ ചേര്‍ത്ത ചോക്ക്ലേറ്റ് സിഗററ്റുകള്‍ കേരളത്തിലും ലഭ്യമായിരുന്നു. ഇത് സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കുന്നതിന് വേണ്ടി പ്രത്യേകം തയാറാക്കിയതായിരുന്നു. ഇതേ പാത പിന്തുടര്‍ന്നാണ് ഇയാള്‍ കഞ്ചാവ് ചേര്‍ത്ത് ചോക്ക്ലേറ്റ് സിഗററ്റുകള്‍ തയാറാക്കിയത്.
The post ഓണ്‍ലൈന്‍ വഴി കഞ്ചാവ് ചോക്ക്ലേറ്റ്; ഡോക്ടര്‍ പോലീസ് പിടിയില്‍; ആവശ്യക്കാരിലേറെയും സ്ത്രീകള്‍ appeared first on Daily Indian Herald.