Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 20 പവന്‍ സ്വര്‍ണ്ണം കൈക്കൂലി വാങ്ങി; മാത്യുസാമുവല്‍ ദൃശ്യങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത്

$
0
0

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ ഉത്തരവ് അട്ടിമറിയ്ക്കാന്‍ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കൂലി വാങ്ങി ? നാരദ എഡിറ്റര്‍ മാത്യുസാമുവല്‍ തിരുവഞ്ചൂരിനെ ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിടുന്നു.

മാത്യുസാമുവലിന്റെ ഭീഷണിയനുസരിച്ച് തിരുവഞ്ചൂര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ മാത്യുസാമുവലിന്റെ കൈവശമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പും അഴിമതിയുടെ പടുകുഴിയിലായിരുന്നുവെന്നാണ് ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കുമായിരുന്ന കൈക്കൂലി ദൃശ്യങ്ങള്‍ മാത്യുസാമുവല്‍ തന്നെ പിന്നീട് മുക്കുകയായിരുന്നു.

കോട്ടയത്തെ വീട്ടിലെത്തിയ മാത്യുസാമുവല്‍ തന്റെ കയ്യിലുള്ള വീഡിയോയെ കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിന്നീട് ഉപദ്രവിക്കരുതെന്ന് പറഞ്ഞ് അഭ്യര്‍ത്ഥിക്കുന്ന ആഭ്യന്തരമന്ത്രിയുമാണ് വീഡിയോയില്‍ ഉള്ളത്. തിരുവഞ്ചൂരുമായി സംസാരിക്കുന്ന മുറിയില്‍ വച്ചാണ് സ്വര്‍ണ്ണം വാങ്ങിയതെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും മാത്യുസാമുവല്‍ പറഞ്ഞതോടെയാണ് അത് വരെ എല്ലാം നിഷേധിച്ച തിരുവഞ്ചൂര്‍ പേടിച്ച് കീഴടങ്ങിയത്. എന്നെ ഉപദ്രവിക്കരുതെന്നും…എന്തിനാണ് എന്നെ വേട്ടയാടുന്നതെന്നും മന്ത്രി ചോദിക്കുന്നു. സാറിനെ ഉപദ്രവിക്കില്ലെന്ന് മാത്യുസാമുവല്‍ മറുപടിയും പറയുന്നു. മകളുടെ കല്ല്യാണത്തിനാണ് 20 പവന്‍ സ്വര്‍ണം തിരുവഞ്ചൂര്‍ കൈപ്പറ്റുന്നതെന്നും മാത്യു ചൂണ്ടികാട്ടുന്നു.

സരിതാ നായരുടെ വിവാദ വിഷയങ്ങളെ കുറിച്ചറിയാനെന്ന വ്യാജ്യേനെ എത്തിയ മാത്യുസാമുവല്‍ മന്ത്രിയെ സ്വാകാര്യമുറിയിലേയ്ക്ക് കൂട്ടികൊണ്ടുപോയി കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. തന്റെ മുന്നില്‍ എല്ലാ തെളിവുകളുണ്ടെന്നും. താന്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണെന്നും അവകാശപ്പെടുന്ന മാത്യുസാമുവല്‍ പിന്നീട് ഭീഷണിയുടെ സ്വരത്തിലേയ്ക്ക് മാറുകയായിരുന്നു. തെളിവുകള്‍ നിരത്തിയതോടെ തിരുവഞ്ചൂരും വിറച്ച് കാലുപിടിക്കുന്ന അവസ്ഥയിലേക്ക് മാറി. 2013 ല്‍ ചിത്രികരിച്ച വീഡിയോ നാരദയിലുണ്ടായ പുതിയ കലാപത്തോടെയാണ് ലീക്കായത്. എന്നാല്‍ മാത്യുസാമുവലിന്റെ കൈവശമുള്ള കൈക്കൂലി ദൃശ്യങ്ങള്‍ ഇതുവരെ പുറത്തായിട്ടില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തെ നറുന്ന അഴിമതികഥകളിലേയ്ക്കാണ് ഈ വിഡിയോ ദൃശ്യങ്ങളും വഴി തുറക്കുന്നത്. താന്‍മകളുടെ കല്ല്യാണത്തിന് സമ്മാനം കൈക്കൂലിയായി കൈപ്പറ്റിയെന്ന് മന്ത്രിയും സമ്മതിക്കുന്ന സാഹചര്യത്തില്‍ ഏത് കേസ് അട്ടിമറിയ്ക്കാനാണ് കൈക്കൂലി വാങ്ങിയതെന്ന് മന്ത്രിയും തുറന്ന് പറയേണ്ടിവരും. വിവാദ വിഡിയോ മാത്യുസാമുവല്‍ പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന മറുപടിയും നാരദ എഡിറ്റര്‍ നല്‍കേണ്ടിവരും.

The post തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 20 പവന്‍ സ്വര്‍ണ്ണം കൈക്കൂലി വാങ്ങി; മാത്യുസാമുവല്‍ ദൃശ്യങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles