Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

3.5 കിലോ സ്വര്‍ണം വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന് പിടികൂടി

$
0
0

കരിപ്പൂര്‍: 3.5 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍വെയ്‌സ് വിമാനത്തിന്റെ സീറ്റിനടിയില്‍നിന്നാണ് ഇന്നലെ രാവിലെ 10.30ന് സ്വര്‍ണം കണ്ടെത്തിയത്. 14 കഷണങ്ങളാക്കിമുറിച്ച് വിമാനത്തിലെ ലൈഫ് ജാക്കറ്റ് അറയില്‍ ഒളിച്ചുവെച്ചനിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ ദൈനംദിന പരിശോധനക്കിടെയാണ് സീറ്റിനടിയിലെ ലൈഫ് ജാക്കറ്റ് തുറന്നുവെച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിമാനത്തിലെ എന്‍ജിനീയറെ വിളിച്ചുവരുത്തി ലൈഫ് ജാക്കറ്റ് തുറന്ന് സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു.

   സ്വര്‍ണം കടത്തിയ യാത്രക്കാരനെ കണ്ടെത്താനായില്ല. വിമാന ജീവനക്കാരുടേയോ, ശുചീകരണ തൊഴിലാളികളുടേയോ സഹായത്തോടെ പുറത്ത് കടത്താനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു. പിടികൂടിയ സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 81,88,199 രൂപയും ഇന്ത്യന്‍ വിപണിയില്‍ 93,08,016 രൂപയും വിലവരും.


Viewing all articles
Browse latest Browse all 20534

Trending Articles