Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ബാര്‍ക്കോഴ കേസ് മാണിക്ക് ഹൈക്കോടതിയുടെ രീക്ഷവിമര്‍ശനം; മാണി മന്ത്രിയായി തുടരണോയെന്ന് അദ്ദേഹത്തിന്റെ മനഃസാക്ഷി തീരുമാനിക്കട്ടെ –ഹൈക്കോടതി

$
0
0

കൊച്ചി: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ വിചാരണക്കോടതി വിധി തുടരന്വേഷണത്തെ ബാധിക്കാന്‍ പാടില്ല. ആരോപണവിധേയനായ വ്യക്തി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാണി മന്ത്രിസ്ഥാനത്തു തുടരണോയെന്ന കാര്യം അദ്ദേഹം മനഃസാക്ഷിയനുസരിച്ചു തീരുമാനിക്കട്ടെയെന്നും, മന്ത്രിസ്ഥാനത്ത് അദ്ദേഹം തുടരുന്നതു ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും കോടതി പറഞ്ഞു. ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധി ഹൈക്കോടതി ശരിവച്ചതോടെ മാണിയുടെ അടുത്ത നീക്കങ്ങള്‍ക്കു കാതോര്‍ക്കുകയാണു. രാഷ്ട്രീയ കേരളം. സംസ്ഥാന സര്‍ക്കാറിന് ഏറ്റ കനത്ത തിരിച്ചടികൂടിയാണു ഹൈക്കോടതിയുടെ ഇന്നത്തെ നടപടികള്‍.

   ശരിയായ അന്വേഷണം നടന്നിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും വിധി പ്രസ്താവിക്കവേ ജസ്റ്റിസ് കെ കമാല്‍പാഷ വ്യക്തമാക്കി. അദ്ദേഹം മന്ത്രിയായി തുടരുമ്പോള്‍ ശരിയായ അന്വേഷണം നടക്കുമോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ കോടതിയെ തെറ്റു പറയാനാവില്ല. ഇത്തരം കേസുകളില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ഹാജരാക്കുമ്പോള്‍ അതിന്റെ ഭാരവും സാധാരണക്കാര്‍ താങ്ങണോ എന്നും കോടതി ചോദിച്ചു. ഇത്രയും കടുത്ത വാക്കുകള്‍ കോടതിയില്‍ നിന്നും ഉണ്ടാകുമെന്ന് സര്‍ക്കാരോ വിജിലന്‍സോ പ്രതീക്ഷിച്ചിരുന്നില്ല. കോടതി വിധിക്ക് പിന്നാലെ മാണിയുടെ രാജിക്കായി കടുത്ത മുറവിളിയാണ് ഉയരുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ തന്നെ കോണ്‍ഗ്രസില്‍ നിന്നും മാണിയുടെ രാജിക്കായി മുറവിളി ഉയരുകയാണ്. മാണി രാജി വെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നാണ് ടിഎന്‍ പ്രതാപന്റെ നിലപാട്. രാജ്‌മോഹന്‍ ഉണ്ണിത്താനും വി.ടി. സതീശനും ഉള്‍പ്പെടെയുള്ളവര്‍ ഇതേ നിലപാടിലാണ്. ഇത്രയും കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കെഎം മാണിയെ ഇത് അറിയിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.

   തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായില്‍ നേടിയ വിജയം ചൂണ്ടിക്കാട്ടിയാണ് ഇന്നലെയും കെഎം മാണി ബാര്‍ കോഴയെ പ്രതിരോധിച്ചത്. പാലായില്‍ പോലും ബാര്‍കോഴ ബാധിച്ചിട്ടില്ലെന്നായിരുന്നു മാണിയുടെ നിലപാട്. എന്നാല്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ രാജി വെയ്ക്കണമെന്ന ആവശ്യമാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.


Viewing all articles
Browse latest Browse all 20539

Trending Articles