സൗദി :എയര്‍ ഇന്ത്യ പ്രവാസികളുടെ മൃതശരീരം തൂക്കി നോക്കി കിലോ കണക്കിന് പണമീടാക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്ത പ്രവാസ ലോകത്ത്. ഒരു ഇന്ത്യന്‍ പൊതു മേഖല സ്ഥാപനം ആയ എയര്‍ ഇന്ത്യയാണ് ഈ ക്രൂരതയും കിരാതവുമായ നിയമം നടപ്പിലാക്കിയിരിക്കുന്നത് . പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സൗജന്യമായി വിമാനങ്ങളില്‍ പ്രവാസികളുടെ മൃതശരീരങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ മൃതദേഹം കിലോക്ക് 18 ദിര്‍ഹം (ഇന്ത്യന്‍ രൂപ 350 )വെച്ചാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശനാണ്യ നിക്ഷേപം ഇന്ത്യയില്‍ എത്തിക്കുന്ന പ്രവാസികളോടാണ് എയര്‍ ഇന്ത്യയുടെ ഈ ചതി എന്ന് ഓര്‍ക്കണം കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഇങ്ങനെയുള്ള കിരാത നിയമത്തിനെതിരെ പ്രവാസി ലോകത്ത് കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്.അധികാരികളുടെ ഇടപെടല്‍ എത്രയും പെട്ടന്ന് ആവശ്യമാണെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
The post എയര്‍ ഇന്ത്യയുടെ കിരാത നിയമം !പ്രവാസികളുടെ മൃതശരീരം തൂക്കി നോക്കി പണമീടാക്കുന്നു appeared first on Daily Indian Herald.