Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

കണ്ണൂരിൽ കോടിയേരിയുടെ ​​പ്രസംഗവേദിക്ക്​ സമീപം ബോംബേറ്​

$
0
0

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസംഗവേദിക്ക് സമീപം ബോംബേറ്. ഒരാൾക്ക് പരിക്ക്. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ നടന്ന രക്തസാക്ഷി കെ.പി ജിജേഷ് അനുസ്മരണ പരിപാടിക്കിടെയാണ് ബോംബേറ് നടന്നത്. ബോംബേറില്‍ ഡി.വൈ. എഫ്‌.ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണ് പരിക്കേറ്റത്.വേദിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിലെത്തിയ അജ്ഞാത സംഘം വേദിക്ക് സമീപമുള്ള റോഡിലേക്ക് ബോംബ് എറിയുകയായിരുന്നു.

കോടിയേരി പങ്കെടുത്ത പരിപാടിക്ക് നേരെയുണ്ടായ ബോംബെറിൽ പരിക്കേറ്റ ശരത്തിനെ പി.ജയരാജൻ സന്ദർശിക്കുന്നു.

കോടിയേരി പങ്കെടുത്ത പരിപാടിക്ക് നേരെയുണ്ടായ ബോംബെറിൽ പരിക്കേറ്റ ശരത്തിനെ പി.ജയരാജൻ സന്ദർശിക്കുന്നു.

പ്രവര്‍ത്തകര്‍ ബൈക്കിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി വാക്കേറ്റമുണ്ടായിരുന്നു. തലശേരി ഡിവൈഎസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണിത്. സംഭവത്തെ അതിശക്തമായി അപലപിക്കുന്നു. കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും പിണറായി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.ബോംബേറില്‍ പ്രതിഷേധിച്ച് കൊല്ലത്തും കോഴിക്കോട്ടും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വടകര കോട്ടപ്പള്ളിയിലെ ബിജെപി ഒാഫിസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പ്രകടനവുമായെത്തിയാണ് ഒാഫിസ് അടിച്ചു തകര്‍ത്തത് . ബോംബ് റോഡിൽ വീണ് പൊട്ടി.  ആക്രമണത്തിന് പിന്നില്‍ ആർ.എസ്.എസ് ആണെന്ന് സി.പി. എം ആരോപിച്ചു.

The post കണ്ണൂരിൽ കോടിയേരിയുടെ ​​പ്രസംഗവേദിക്ക്​ സമീപം ബോംബേറ്​ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles