Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20698

ഭക്ഷണം കഴിക്കാന്‍ ഡ്രസ്സ് കോഡോ; കാവിമുണ്ട് ധരിച്ച യുവാവിന് ഭക്ഷണം നിഷേധിച്ച ഹോട്ടലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്

$
0
0

തിരുവനന്തപുരം: കാവിമുണ്ട് ധരിച്ചെത്തി എന്ന കാരണത്താല്‍ യുവാവിന് ഹോട്ടല്‍ റസ്റ്റോറന്റില്‍ പ്രവേശനവും ഭക്ഷണവും നിഷേധിച്ചു. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് തലസ്ഥാന നഗരിയിലെ ഹോട്ടലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ഹോട്ടല്‍ അതികൃതര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാവിമുണ്ട് ധരിച്ചിരിക്കുന്നതിനാല്‍ പ്രവേശിപ്പിക്കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചെന്നാണ് ആരോപണം.

അരുവിപ്പുറം ആശ്രമ സന്ദര്‍ശനമായതിനാലാണ് കാവിമുണ്ട് ധരിച്ചിരിക്കുന്നതെന്ന് അറിയിച്ചിട്ടും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെന്ന് ഹരി എന്ന യുവാവ് പൊലീസിന് മൊഴി നല്‍കി. സംഭവം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ് ടൂറിസം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ ഹോട്ടല്‍ മാനേജര്‍ക്കും അറിയിപ്പ് നല്‍കി. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡ്രസ് കോഡ് ഉണ്ടെന്നുള്ളത് അറിയില്ലെന്നും കമ്മീഷന്‍ പ്രതികരിച്ചു.

The post ഭക്ഷണം കഴിക്കാന്‍ ഡ്രസ്സ് കോഡോ; കാവിമുണ്ട് ധരിച്ച യുവാവിന് ഭക്ഷണം നിഷേധിച്ച ഹോട്ടലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20698

Trending Articles