ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലിയുടെ ഇതിഹാസ സിനിമയായ ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്കിലും മലയാളത്തിലും തമിഴിലും ഹിന്ദിയിലുമുള്ള പോസ്റ്ററുകള്‍ ഒന്നിച്ചാണ് പുറത്തിറക്കിയത്. ഇന്ത്യിലെ ഏറ്റവും വലിയ പണംവാരി പടമാണ് ബാഹുബലി ആദ്യഭാഗം. പ്രേക്ഷക മനസ്സില്‍ വലിയൊരു ചോദ്യവും അവശേഷിപ്പിച്ചാണ് ആ സിനിമ അവസാനിച്ചത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് രണ്ടാം ഭാഗം വരുന്നത്. ബാഹുബലിയും ദേവസേനയും വില്ലുകുലച്ച് പരിശീലനം നടത്തുന്ന ദൃശ്യമാണ് ഇപ്പോഴത്തെ പോസ്റ്ററിലുള്ളത്. സംവിധായകന്‍ രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
The post അമ്പെയ്യാനാഞ്ഞ് ബാഹുബലി; അരാധകരുടെ മനം കുളിര്‍പ്പിച്ച് പോസ്റ്റര്‍ പുറത്തിറങ്ങി appeared first on Daily Indian Herald.