മൈസൂര്‍: കണ്ണില്ലാത്ത ക്രൂരത !..ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ സ്വന്തം അമ്മായി സേഫ്റ്റി പിന്‍കൊണ്ട് ചൂഴ്ന്നെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സ്കൂളില്‍ നിന്നും കൂട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞാണ് അന്നപൂര്‍ണ എന്ന സ്ത്രീ ഒപ്പം കൂട്ടിയത്. ശേഷം സാത്താഗള്ളിയിലെ ഒറ്റപ്പെട്ട ഒരു വീട്ടില്‍ വച്ച് കുട്ടിയെ അവര്‍ ആക്രമിച്ചു. കണ്ണുകളിലാണ് ഗുരുതരമായി പരിക്കേറ്റത്. ബ്ലേഡ് ഉപയോഗിച്ച് ശരീരം കീറിമുറിച്ചിട്ടുമുണ്ട്.പിറ്റേദിവസം രാവിലെ വരെ ബോധമില്ലാതെ അവിടെ കിടന്ന കുട്ടിയെ ചില വഴിയാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് കേസെടുത്തിട്ടുണ്ട്.
The post പതിനാലുകാരിയുടെ കണ്ണുകള്‍ സേഫ്‌റ്റി പിന്നുകൊണ്ട് ചൂഴ്‌ന്നെടുത്തു appeared first on Daily Indian Herald.