കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചുവെന്ന് സംസ്ഥാനത്ത് ഇന്നലെ ചൊവ്വാഴ്ച എല്‍ഡിഎഫ് ഹര്‍ത്താലാണെന്നും ഉള്ള വ്യാജപ്രചരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. തിങ്കളാഴ്ച ഉച്ച മുതല്‍ മാധ്യമ ഓഫീസുകളിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു.തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി
നാല് വര്‍ഷം മുമ്പ് നടന്ന ഒരു കൊലയുടെ ചിത്രം സഹിതമാണ് ചിലര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി പ്രചരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഒരു അനിഷ്ട സംഭവവും തിങ്കളാഴ്ച ഉണ്ടായിരുന്നില്ല. ചിലര്‍ ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ കള്ളപ്രചരണം നടത്തുകയായിരുന്നു. ഇതിനിടയില്‍ മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന്‍ മരിച്ചതിന്റെ പേരിലാണ് ഹര്‍ത്താലെന്നും മറ്റൊരു പ്രചരണവും നടന്നുവന്നിരുന്നു.
The post കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം appeared first on Daily Indian Herald.