Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം:ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

$
0
0

തലശ്ശേരി: ധര്‍മടത്തിന് സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സംഭവം നടന്ന ദിവസം തന്നെ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ആറ് പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ ആറു സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ധര്‍മ്മടം സ്വദേശികളായ മിഥുന്‍(26), രോഹിത്(28), പ്രജുല്‍(25), ഷമീം(26), അജേഷ്(28), റിജേഷ്(26) എന്നിവരാണ് അറസ്റ്റിലായത്. പാനൂര്‍ സി.െഎ ഫിലിപ്പിെന്‍റ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സന്തോഷിന്റെ കൊലപാതകം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവി കെപി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് വീടിനകത്ത് കയറിയ സംഘം സന്തോഷ് കുമാറിനെ വെട്ടിപരിക്കേല്‍പ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ആര്‍എസ്എസ് ആണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്നും പി ജയരാജന്‍ പറഞ്ഞു.ബിജെപി അണ്ടല്ലൂര്‍ ബൂത്ത് പ്രസിഡന്റായ സന്തോഷ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. സന്തോഷിന്റെ പുറത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറത്തും, ഇടതുകൈ,ഇടതുകാല്‍ എന്നിവിടങ്ങളിലായി ശരീരത്തില്‍ 20 മുറിവുണ്ടായിരുന്നു.

The post ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം:ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles