Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

തുനിഞ്ഞിറങ്ങിയാല്‍ സി.പി.എമ്മിന്‍െറ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ-വി.മുരളീധരന്‍

$
0
0

തിരുവനന്തപുരം: സിപിഎമ്മിനെതിരേ ഭീഷണിയുമായി ബിജെപി നേതാവ് വി. മുരളീധരന്‍. തുനിഞ്ഞിറങ്ങിയാല്‍ സിപിഎമ്മിന്‍റ അടിവേര് മാന്തിയേ തങ്ങള്‍ നിര്‍ത്തൂ എന്നും സിപിഎമ്മിന് ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം തങ്ങള്‍ക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാവില്ലെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനെടുത്തവര്‍ക്കും അതിനായി ഉത്തരവിട്ടവര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്‍റെ അക്രമികള്‍ നിയമം കൈയിലെടുക്കുകയാണ്. ഭരണകൂടത്തിന്‍റെ ഒത്താശയോടെ അല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. അക്രമം ആഗ്രഹിക്കുന്ന പാര്‍ട്ടിയല്ല ബിജെപി. സമാധാനത്തിനു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നത്. എന്നാല്‍, ക്ഷമയുടെ എല്ലാ സീമകളും മറികടക്കുന്പോള്‍ ആത്മരക്ഷാര്‍ഥം ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. നിത്യവും കഴുത്ത് നീട്ടിത്തരാന്‍ തങ്ങള്‍ അറവുമാടുകളല്ല. എന്നും സമാധാന ആഹ്വാനം നടത്താമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടുമില്ല. കേരളം ഭരിക്കുന്ന സിപിഎമ്മിന് ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം തങ്ങള്‍ക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാവില്ല. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്പോഴും കേരളത്തില്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്നു എന്നത് ഗുരുതരമായ സ്ഥിതിയാണ് മുരളീധരന്‍ പറഞ്ഞു.ഇതിനെ ഭീഷണിയെന്നും മറ്റും വ്യാഖ്യാനിച്ച് മാധ്യമങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സെലക്ടീവ് പ്രതികരണം നടത്തുന്ന കൂലിയെഴുത്തുകാരും ബഹളം വച്ചാലും എനിക്കൊരു ചുക്കുമില്ല. ഞങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനെടുത്തവര്‍ക്കും അതിനായി ഉത്തരവിട്ടവര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും. പിണറായിയല്ല അതിലും കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാവില്ല . നീതി നടപ്പാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

The post തുനിഞ്ഞിറങ്ങിയാല്‍ സി.പി.എമ്മിന്‍െറ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ-വി.മുരളീധരന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles