മുംബൈ: ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ കരീം മൊറാനിക്കെതിരെ പീഡന ആരോപണവുമായി യുവനടി. 28 കാരിയായ യുവ അഭിനേത്രിയാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയട്ടുള്ളത്.
കരീം മൊറാനിയുടെ മകളുടെ അടുത്ത സുഹൃത്തു കൂടിയാണ് യുവ അഭിനേത്രി. മുംബൈയില്‍ ഇരുവരും ഒന്നിച്ചു ജോലി ചെയ്തിട്ടുമുണ്ട്. നഗരത്തിലെ പ്രമുഖ സ്റ്റുഡിയോയില്‍ വച്ച് നിരവധി തവണ മൊറാനി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അഭിനേത്രി പറയുന്നത്.
വിവരം പുറത്തു പറഞ്ഞാല്‍ നഗ്ന വിഡിയോയും ചിത്രങ്ങളും സുഹൃത്തുക്കള്‍ക്ക് കൈമാറുമെന്ന് പറഞ്ഞ് കരീം മൊറാനി തന്നെ ഭീഷണിപ്പെടുത്തിയെന്നും അഭിനേത്രിയുടെ പരാതിയില്‍ പറയുന്നു. ഹൈദരാബാദ് പൊലീസിലാണ് അഭിനേത്രി പരാതി നല്‍കിയിട്ടുള്ളത്. മൊറാനിക്കെതിരെ ഐപിസി 471, 376, 342, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, തന്നെ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരാതിയുമായി അഭിനേത്രി രംഗത്തുവന്നിട്ടുള്ളതെന്നു മൊറാനി പ്രതികരിച്ചു. വിഷയത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാറാനിയുടെ പദവി നശിപ്പിക്കാനായി കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജ പരാതിയാണ് ഇതെന്നാണ് മൊറാനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മൊറാനി അത്തരത്തിലുള്ള വ്യക്തിയല്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
The post ബോളിവുഡ് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന് യുവനടിയുടെ പരാതി; സ്റ്റുഡിയോയില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചു പരാതി പെട്ടാല്‍ നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി appeared first on Daily Indian Herald.