Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

സംസ്ഥാനത്തെ ‘ഹൈജാക്ക് ചെയ്ത് വന്‍ തട്ടിപ്പ് ! തെഹല്‍ക്കാ -നാരദ മേധാവി മാത്യു സാമുവലിനേയും സ്റ്റാഫിനേയും അറസ്റ്റ് ചെയ്യണം- വെബ്സൈറ്റ് ഒണേഴ്​സ് ജേണലിസ്റ്റ് യൂണിയന്‍

$
0
0

കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ വന്‍ ക്രിമിനല്‍ പ്രവര്‍ത്തികള്‍ നടത്തിയ തെഹല്‍ക്ക എഡിറ്ററും നാരദ ഓണ്‍ലൈന്‍ ന്യൂസ് ഉടമയുമായ മാത്യു സാമുവേലിനെ അറസ്റ്റ് ചെയ്യണമെന്ന് ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണിയന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ ധാര്‍മികതയും പണത്തിനായി കുഴിച്ചു മൂടുകയായിരുന്നു മാത്യു സാമുവലും നാരദയും അതിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും .സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നതരെ ഹൈജാക്ക് ചെയ്ത് ഭീക്ഷണിപ്പെടുത്തിയോ നിയമവിരുദ്ധമായോ സ്വാധീനിച്ച് ‘വന്‍ ക്രിമിനല്‍ പ്രവര്‍ത്തികള്‍ ചെയ്തതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read :കെ.ടി.ഡി.സി’യുടെ മുന്‍ ഡയറക്ടര്‍ ഹണിട്രാപ്പില്‍ കുടുങ്ങി !..സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം !; മുന്‍ മന്ത്രി എപി അനില്‍കുമാറും പ്രതിസ്ഥാനത്താകും. ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ കേരളത്തെ വിറ്റുതുലച്ചതിന്റെ തെളിവുകള്‍ പുറത്ത് !..

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വ്യാപകമായി അഴിമതിയും നടന്നിരിക്കുന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഇന്ത്യയിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.കേരള സംസ്ഥാനത്തു നടന്ന അതി ഗുരുതരമായ ക്രിമിനല്‍ ഗൂഡാലോചനയും ഭരണ-നിയമ സംവിധാനങ്ങളേയും അധികാരികളേയും ഹൈജാക്ക് ചെയ്ത് വെല്ലുവിളിച്ച് ഒരു സംസ്ഥാനത്തെ മൊത്തത്തില്‍ ‘കൊള്ളയടിക്കുന്ന തരത്തിലുള്ള ഗൂഡാലോചനയും ക്രിമിനല്‍ പ്രവര്‍ത്തികളും നടന്നിരിക്കുന്നു.ഇത് ഞെട്ടിക്കുന്നതും നിയമ വാഴ്ച്ചയുടെ തകര്‍ച്ചയും വെളിപ്പെടുകയാണ്. ഹണി ട്രാപ്പിലൂടെ നാരദ ഓണ്‍ലൈന്‍ ന്യുസും അതിലെ ചീഫ് മാത്യു സാമുവലും ഡയറക്ടര്‍ ആയ വനിതയും സ്റ്റാഫും ചെയ്തിരിക്കുന്നത് ‘ക്രിമനിലസം ആണ് .ഇവരുടെ പ്രവര്‍ത്തിക്സള്‍ നഗ്നമായ നിയ ലംഘനവും പല ഉന്നതരേയും സെക്സ് ട്രാപ്പില്‍ പെടുത്തി സംസ്ഥാനത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നതാണ് വെളിയില്‍ വന്നിരിക്കുന്നത് .ഇതു ഭീതികരമാണ് .പരാതിയില്‍ പറയുന്നു.narada-news-1

കേരള സംസ്ഥാനത്തിലെ എക്സിക്യുട്ടീവ് ഭരണാധികാരികളെ വ്യക്തമായ ക്രിമിനല്‍ ഇന്റെന്‍ഷനോടെ ഹൈജാക്ക് ചെയ്യുകയും അതിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതില്‍ ലൈംഗിക ട്രാപ്പില്‍ കുടുക്കി എന്ന ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത് .സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ വ്യക്തമായ പ്ളാനും പദ്ധതിയും നടപ്പിലാക്കുന്ന ഓഡിയോ രേഖകള്‍ പുറത്തു വന്നിരിക്കുന്നു .കേരളത്തെ തന്നെ കൊള്ളയടിക്കുക എന്ന വ്യക്തമായ ക്രിമിനല്‍ ഗൂഡാലോചന നടന്നിരിക്കുന്നു .അതിലൂടെ ഒരുപാട് സാമ്പത്തിക ലാഭവും -പല നിയമവിരുദ്ധ പദ്ധതികളും ,നിയമനങ്ങളും ,പ്രൊജക്ടുകളും നടന്നിരിക്കുന്നതായി തെളിവുകള്‍ പുറത്തു വരുന്നു.

Also Read :ഉന്നതരെ ബ്ലൂബ്ലാക്ക് മെയിലില്‍ കുടുക്കാന്‍ ഗൂഢാലോചന;മാത്യുസാമുവലും ജീവനക്കാരിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്ത് .രാത്രി കിടക്കുമ്പോള്‍ ബ്രാ ഇടരുത്,ബ്ലഡ് സര്‍ക്കുലേഷന്‍ ഉണ്ടാകണം, മസാജ് ചെയ്യണം-ഉന്നത ഉദ്യോഗസ്ഥന്റെ അവിഹിത ബന്ധത്തിന്റെ ഓഡിയോ !…

ഇവരുടെ ട്രാപ്പില്‍ വീണത് കേരളം എന്ന സംസ്ഥാനമാണ് .പല ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും അവരുടെ സ്റ്റാഫും ,മന്ത്രിമാരുടെ സ്റ്റാഫും മറ്റു പലരും ആണെന്നും പുറത്തു വരുന്ന തെളിവുകളിലൂടെ മനസിലാക്കാന്‍ കഴിയുന്നു. ഈ ഗൂഡാലോചനയില്‍ പെട്ട് ഇവരുടെ ഇരകളും ‘അതുപോലെ തന്നെ ഇവരൊടൊപ്പം ചേര്‍ന്നവരും വന്‍ അഴിമതിയും നടത്തിയിരിക്കുന്നു .narada-ceo-mathew-samuel

നിലവില്‍ അധികാരത്തിലുള്ള -മുന്‍ കെ.ടി.ഡി.സി ഡയറക്ടര്‍ ഇവരുടെ ഇംഗിതത്തിന് വഴങ്ങി വന്‍ അഴിമതി നടത്തിയിരിക്കുന്നതിന്റെ തെളിവുകളും പുറത്തു വന്നിരിക്കുന്നു.അതിനാല്‍ ഉടന്‍ തന്നെ നാരദ ചീഫ് മാത്യു സാമുവലിനേയും വനിത ഡയറക്ടറേയും നാരദയിലെ സ്റ്റാഫിനേയും എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്ത് ഇവരുടെ പക്കലുള്ള തെളിവുകള്‍ പിടിച്ചെടുക്കുകയും ഇവരോടൊപ്പം ചേര്‍ന്നു അഴിമതി നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ എത്തിച്ച് യുക്തമായ ശിക്ഷ ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍ നേതാക്കളായ അഡ്വ സിബി സെബാസ്റ്റ്യന്‍, അഡ്വ. വിന്‍സ് മാത്യു എന്നിവരാണ്‌ പരാതി നല്കിയിട്ടുള്ളത്.

The post സംസ്ഥാനത്തെ ‘ഹൈജാക്ക് ചെയ്ത് വന്‍ തട്ടിപ്പ് ! തെഹല്‍ക്കാ -നാരദ മേധാവി മാത്യു സാമുവലിനേയും സ്റ്റാഫിനേയും അറസ്റ്റ് ചെയ്യണം- വെബ്സൈറ്റ് ഒണേഴ്​സ് ജേണലിസ്റ്റ് യൂണിയന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles