Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20556

എന്ത് കൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാമായി; വിശദീകരണവുമായി നടി മീനുകുര്യന്‍

$
0
0

തിരുവനന്തപുരം: ഇസ്ലാം മതം സ്വീകരിച്ച സിനിമാ സീരിയല്‍ നടി മീനുകുര്യന്‍ മതം മാറാനുള്ള കാര്യങ്ങല്‍ വിശദീകരിച്ച് രംഗത്ത്. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഖുറാനിലാണു കണ്ടെത്താനായതെന്ന് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഡാ തടിയാ, കലണ്ടര്‍, നാടകമേ ഉലകം, വണ്‍വേ ടിക്കറ്റ്, പ്രമുഖന്‍, നല്ല പാട്ടുകാര്‍, ദേ ഇങ്ങോട്ട് നോക്കിയ തുടങ്ങിയ മലയാള സിനിമകളില്‍ വേഷമിട്ടിട്ടുള്ള മിനു തമിഴ് സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും മടി കാണിക്കാതിരുന്ന മിനു ഇപ്പോള്‍ തീര്‍ത്തും വിശ്വാസമാര്‍ഗത്തിലാണ്.കേള്‍ക്കാന്‍ താത്പര്യമില്ലാത്തവര്‍ കേള്‍ക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് 48 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.

പല വിഷയങ്ങളിലുമുള്ള തന്റെ സംശയങ്ങള്‍ തീര്‍ത്ത് ഖുര്‍ആന്‍ ആണെന്ന് നടി പറയുന്നു. യേശുവിനെ കുറിച്ചൊക്കെ ആത്മീയമായി സംസാരിക്കുകയും ആ വീഡിയോ ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ പോസ്റ്റ് ചെയ്തിരുന്ന ആളാണ് താന്‍. ബൈബിള്‍ മുഴുവന്‍ വായിച്ചു. അതിലെ കുറേ വചനങ്ങളൊക്കെ തന്നെ ആകര്‍ഷിച്ചു. കുറേ വചനങ്ങള്‍ വായിച്ചപ്പോള്‍ ആശയക്കുഴപ്പത്തിലായി. സംശയങ്ങളുണ്ടായി. തന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരാന്‍ വൈദികര്‍ പോലും തയ്യാറായില്ല.

ഈ സംശയങ്ങളെല്ലാം മനസ്സിലുള്ളപ്പോള്‍ പ്രാര്‍ത്ഥന മാത്രമായി ശരണം. ആരാണ് യേശു എന്താണ് ക്രിസ്തുമതം എന്നൊക്കെ അറിയാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് റംസാന്‍ നോമ്പ് വരുന്നത്. നോമ്പ് എടുക്കണം എന്ന് തോന്നി. പക്ഷെ അതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അങ്ങനെ നോമ്പ് നോക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണങ്ങളാണു ലഭിച്ചത്. ഒരുപാട് പുസ്തകങ്ങള്‍ പലരും അയച്ചു തന്നു. ഖുറാനും അയച്ചു തന്നു.

അങ്ങനെയാണ് ഖുറാന്‍ വായിക്കാന്‍ തുടങ്ങിയത്. തന്റെ ഓരോ സംശയങ്ങള്‍ക്കുമുള്ള ഉത്തരം പരിശുദ്ധ ഖുറാനിലുണ്ടായിരുന്നുവെന്നും മിനു വ്യക്തമാക്കുന്നു. മിനുവിന്റെ ഭര്‍ത്താവ് മുസ്ലിം മത വിശ്വാസിയാണ്.

The post എന്ത് കൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാമായി; വിശദീകരണവുമായി നടി മീനുകുര്യന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20556

Trending Articles