Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ലൂസിഫറിൽ മോഹൻലാലിന്റെ വില്ലൻ അർണോൾഡ്; പൃഥ്വിരാജിന്റെ ആദ്യ സിനിമയിൽ എത്തുന്നത് വൻ ഹോളിവുഡ് സംഘം

$
0
0
സിനിമാ ഡെസ്‌ക്
ചെന്നൈ: യുവ സൂപ്പർ താരം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിൽ മോഹൽലാൽ നായകനാകുന്ന ലൂസിഫറിൽ അണിനിരക്കുന്നത് ഹോളിവുഡിൽ നിന്നുള്ള വൻ സംഘമെന്നു റിപ്പോർട്ട്. അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അടക്കം നൂറിലേറെ സംഘം ഹോളിവുഡിൽ നിന്നെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്ന സൂചന. മോഹൻലാലിന്റെ വില്ലനായി അർണോൾഡ് ഷ്വാസ്‌നൈഗറെയോ, മുൻ റെസിലിങ് താരം റോക്കിനെയോ ആണ് ചിത്രത്തിലേയ്ക്കു പരിഗണിക്കുന്നത്.
സൂപ്പർഹിറ്റായി പുലിമുരുകൻ മുന്നോട്ടു പോകുന്നതിനിടെയാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ വാർത്തകൾ പുറത്തു വിട്ടത്. പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കും, ആദ്യ പ്രഖ്യാപനവും നടത്തിയത്. ഇതിനു പിന്നാലെയാണ് സിനിമയിലെ ഓരോ വിശദാംശങ്ങൾ പുറത്തു വന്നു തുടങ്ങിയത്. കഥയും തിരക്കഥയും മുരളി ഗോപി നിർവഹിക്കുന്ന ചിത്രത്തിൽ ആദ്യം തമിഴ്‌നാട്ടിലെ സൂപ്പർതാരങ്ങളെയാണ് വില്ലൻവേഷത്തിലേയ്ക്കായി പരിഗണിച്ചത്. ഇതിനിടെ പൃഥ്വിരാജ് ലണ്ടനിൽ നടത്തിയ യാത്രയ്ക്കിടെ ഹോളിവുഡ് സാങ്കേതിക വിദഗ്ധരെ പരിചയപ്പെട്ടത്. തുടർന്നു ഇവരുടെ സഹായത്തോടെ അർണോൾഡ് അടക്കമുള്ള താരങ്ങളെ ബന്ധപ്പെടുകയായിരുന്നു എന്നാണ് സൂചന.
പുലിമുരുകനിൽ അതിസാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്‌നെ തന്നെയാണ് ലൂസിഫറിലെ അധോലോക നായകന്റെ സംഘടന രംഗങ്ങൾക്കായി സമീപിച്ചിരിക്കുന്നത്. കൊറിയൻ സംവിധായകനായ കിം കി ഡൂക്കിന്റെ അസി.ക്യാമറാമാൻമാരുമായി ചിത്രത്തിന്റെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്യുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകർക്കു ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതിനുള്ള വിഭവങ്ങളാണ് പുതിയ ചിത്രത്തിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

The post ലൂസിഫറിൽ മോഹൻലാലിന്റെ വില്ലൻ അർണോൾഡ്; പൃഥ്വിരാജിന്റെ ആദ്യ സിനിമയിൽ എത്തുന്നത് വൻ ഹോളിവുഡ് സംഘം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles