നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തി നായകനാകുന്ന ചിത്രമാണ് റാം സംവിധാനം ചെയ്യുന്ന പേരന്‍പ്. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്മ്പ്. മമ്മൂട്ടി നായകനായി സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ നായികയും ഉണ്ട്. അഞ്ജലി അമീറിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി മമ്മൂട്ടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡയിയില്‍ വൈറലായിരുന്നു.
മോഡലിങ് രംഗത്തു നിന്നു സിനിമയില്‍ എത്തിയ അഞ്ജലി മമ്മൂട്ടിക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ- മോഡലിങില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും സിനിമയായിരുന്നു എന്നെ ഭ്രമിപ്പിച്ചിരുന്നത്.
അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം. തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും പരിശ്രമത്തിനുമൊടുവില്‍ തമിഴ് ചിത്രങ്ങളില്‍ ചില അവസരങ്ങള്‍ ലഭിച്ചു. തമിഴിനൊപ്പം മലയാളത്തിലും പ്രദര്‍ശനത്തിനെത്തുന്ന പേരന്‍പില്‍ മമ്മൂട്ടിയുടെ നായികയാകാനുള്ള അവസരം അതിന്റെ തുടര്‍ച്ചയായി വന്നതാണ്. അഭിനയരംഗത്ത് പുതിയതായി എത്തിയ ആള്‍ എന്ന നിലയക്ക് ഒരു വലിയ അനുഭവമായിരുന്നു ഈ ചിത്രം. മമ്മൂട്ടിയെ ആദ്യം കാണുമ്പോള്‍ ഭയമായിരുന്നു. ചിത്രീകരണം തുടങ്ങിയപ്പോള്‍ പേടിയെല്ലാം മാറി. അങ്ങേയറ്റത്തെ സഹകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. സംവിധായകന്‍ റാം നല്‍കിയ പിന്തുണയും എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ പ്രമുഖ സംവിധായകന്‍ ശ്രാവണന്റെ ചിത്രത്തിലേയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്. ചില ഹൊറര്‍ ചിത്രങ്ങളിലേിക്ക് അവസരം ലഭിച്ചിട്ടുണ്ട് എന്ന് അഞ്ജലി പറയുന്നു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ പേജിലൂടെയാണ് അഞ്ജലിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ഭിന്നലിംഗ വിഭാഗത്തില്‍ നിന്ന് മുഖ്യധാര സിനിമയില്‍ നായികയാകുന്ന ആദ്യ വ്യക്തിയാണ് അഞ്ജലി. 21 വയസ്സുകാരിയായ അഞ്ജലി അറിയപ്പെടുന്ന മോഡലുമാണ്. 20-ാമത്തെ വയസ്സിലാണ് സര്‍ജറിയിലൂടെ അഞ്ജലി പുര്‍ണ്ണമായും സ്ത്രീയായി മാറിയത്. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായ അഞ്ജലിയെ തേടി തമിഴ്, മലയാളം സിനിമ മേഖലയില്‍ നിന്ന് നിരവധി അവസരങ്ങളെത്തുന്നുണ്ട്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പേരന്മ്പ് തമിഴിന് പുറമെ മലയാളത്തിലും റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. മമ്മൂട്ടിയുടെ നിര്‍ബന്ധത്തിലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഒരു ഫാമിലി എന്റര്‍ടെയ്നറാകും ചിത്രമെന്നാണ് സൂചന.
The post മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഭയമായിരുന്നുവെന്ന് ട്രാന്‍സ് ജെന്‍ഡര്‍ നായിക; തമിഴില്‍ വീണ്ടും തിരിച്ചെത്തിയ മമ്മൂട്ടിയ്‌ക്കൊപ്പം അഞ്ജലിയും appeared first on Daily Indian Herald.