തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. ഇന്റലിജന്‍സ് മേധാവി ആയിരുന്ന എഡിജിപി ആര്‍ ശ്രീലേഖയെ തത്സ്ഥാനത്തുനിന്നും നീക്കി. ജയില്‍ എഡിജിപി ആയിട്ടാണ് ശ്രീലേഖയ്ക്ക് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. മുഹമ്മദ് യാസിനാണ് പുതിയ ഇന്റലിജന്‍സ് മേധാവി. മുഹമ്മദ് യാസിന്‍ വഹിച്ചിരുന്ന കോസ്റ്റല്‍ പൊലീസ് മേധാവി സ്ഥാനം ടോമിന്‍ ജെ തച്ചങ്കരിക്ക് നല്‍കി.
നിതിന്‍ അഗര്‍വാള്‍ പുതിയ ക്രൈംബ്രാഞ്ച് എഡിജിപിയാകും. എഡിജിപി പത്മകുമാറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. രാജേഷ് ദിവാന് ഉത്തരമേഖല എഡിജിപിയുടെ ചുമതല നല്‍കി.
എറണാകുളം ഐജിയായി പി വിജയനെ നിയമിച്ചു. എസ് ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവരെ ക്രൈംബ്രാഞ്ച് ഐജിമാരായും നിയമിച്ചു.
The post പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എഡിജിപി ആര്‍ ശ്രീലേഖയെ തത്സ്ഥാനത്തുനിന്നും നീക്കി; എറണാകുളം ഐജിയായി പി വിജയന്‍; കോസ്റ്റല്‍ പൊലീസ് മേധാവി സ്ഥാനം ടോമിന്‍ ജെ തച്ചങ്കരിക്ക് appeared first on Daily Indian Herald.