Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന് പുതിയ സാരഥികള്‍; പി എ മുഹമ്മദ് ഫാറൂഖ് അല്‍ബുഖാരി പ്രസിഡന്റ് അബ്ദുള്‍ റശീദ് സെക്രട്ടറി

$
0
0

തിരൂര്‍: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് എസ് എഫ്) സംസ്ഥാന കമ്മിറ്റിയുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തിരൂരില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്റെ നേതൃത്വത്തില്‍ ഐ പി പി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ്, രിസാല എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്‍ എം സ്വാദിഖ് സഖാഫി, എസ് എസ് എഫ് ദേശീയ സെക്രട്ടറി കെ അബ്ദുല്‍ കലാം എന്നിവരടങ്ങുന്ന പാനല്‍ ബോഡിയാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. സമാപന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി പുതിയ പ്രസിഡന്റിന് പതാക കൈമാറി.

പുിതയ സംസ്ഥാന ഭാരവാഹികള്‍- പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി കൊല്ലം ( പ്രസിഡന്റ്) , കെ അബ്ദുല്‍ റശീദ് കണ്ണൂര്‍( ജനറല്‍ സെക്രട്ടറി), സി കെ റാശിദ് ബുഖാരി കോഴിക്കോട് (ഫിനാന്‍സ് സെക്രട്ടറി), സി പി ഉബൈദുല്ല സഖാഫി കോഴിക്കോട്, സലാഹുദ്ദീന്‍ അയ്യൂബി കാസര്‍കോഡ് , എം ടി ശിഹാബുദ്ദീന്‍ സഖാഫി കോഴിക്കോട് (വൈസ് പ്രസിഡന്റ്ുമാര്‍), സി എന്‍ ജഅ്ഫര്‍ കാസര്‍കോഡ്, പി നൂറുദ്ദീന്‍ മലപ്പുറം, സി കെ എം ഫാറൂഖ് മലപ്പുറം , മുഹമ്മദ് അഷ്ഹര്‍ പത്തനംതിട്ട. എം അബ്ദുര്‍റഹ്മാന്‍ മലപ്പുറം, മുഹമ്മദ് ശാഫി തിരുവനന്തപുരം (സെക്രട്ടറിമാര്‍).

The post സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന് പുതിയ സാരഥികള്‍; പി എ മുഹമ്മദ് ഫാറൂഖ് അല്‍ബുഖാരി പ്രസിഡന്റ് അബ്ദുള്‍ റശീദ് സെക്രട്ടറി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles