തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി നിര്‍ത്തണമെന്ന് എ.കെ ആന്റണി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. നേതാക്കള്‍ തമ്മിലടി നിര്‍ത്തണമെന്നാണ് എ.കെ. ആന്റണി പറഞ്ഞത്. പാര്‍ട്ടി പുനസംഘടനാ വിഷയത്തില്‍ ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക് പോകാനിരിക്കെയാണ് ആന്റണിയുടെ പ്രതികരണം.പാര്‍ട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുത്. നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണം. ജനകീയ അടിത്തറ ഉണ്ടാക്കുന്നതിനെ കുറിച്ചായിരിക്കണം ചിന്ത. അതിനായി യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നും തമ്മിലടിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരില്ല എന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.
The post പാര്‍ട്ടിയുടേയും നേതാക്കളുടേയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു.കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി നിര്‍ത്തണം :എ.കെ ആന്റണി appeared first on Daily Indian Herald.