കോഴിക്കോട്:ആണ്‍കുട്ടികള്‍ 25 വയസിന് മുന്‍പും പെണ്‍കുട്ടികള്‍ 23 വയസിന് മുന്‍പും വിവാഹം കഴിക്കണമെന്ന നിര്‍ദ്ദേശവുമായി താമരശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയില്‍ .സഭാ വിശ്വാസികളുടെ വിവാഹപ്രായം നിശ്ചയിച്ചിരിക്കുകയാണ് ഇതിലൂടെ . താമരശേരി ബിഷപ്പ് . രൂപതയിലെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് നിര്‍ദ്ദേശമുള്ളത്.നിര്‍ദ്ദേശിച്ച പ്രായപരിധിക്കുള്ളില്‍ വിവാഹം കഴിക്കണമെന്ന നിര്‍ദ്ദേശം രൂപതയില്‍ നിയമമായി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിവാഹം ഇവന്റാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ബ്രൈഡ് മെയ്ഡ്, ഫ്‌ളവര്‍ ഗേള്‍ എന്നിവരയെും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
വിവാഹം വൈകുന്തോറും ദമ്പതികളുടെ ബന്ധത്തിലും മക്കളുടെ ജനനത്തിലും വളര്‍ച്ചയിലും കുടുംബ സംവിധാനം രൂപപ്പെടുത്തുന്നതിലും വിപരീത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.വിവാഹം നീട്ടിവയ്ക്കുന്നത് കാരണം അവിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നു. കൂടുതലും പുരുഷന്‍മാര്‍ക്കാണ് ഇങ്ങനെ അവിവാഹിതരായി നില്‍ക്കേണ്ടിവരുന്നതെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.പുരുഷന്‍മാര്‍ 25 വയസിന് മുന്‍പും സ്ത്രീകള്‍ 23 വയസിന് മുന്‍പും വിവാഹം കഴിക്കണമെന്ന് ബിഷപ്പ് നിര്‍ദ്ദേശിച്ചു.
The post ആണ്‍കുട്ടികള്‍ 25 വയസിന് മുന്‍പും പെണ്‍കുട്ടികള്‍ 23 വയസിന് മുന്‍പും വിവാഹം കഴിക്കണം-താമരശേരി ബിഷപ്പ് appeared first on Daily Indian Herald.