Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

സിനിമ കാഴ്ചക്കാരന്റേതാണ് ; പുതിയ സംഘടനക്ക് നല്ല ഉദ്ദേശ്യമെന്ന് നടന്‍ ദിലീപ്

$
0
0

കൊച്ചി: സിനിമ കാഴ്ചക്കാരന്റേതാണെന്നും തീയറ്റര്‍ അടച്ചുള്ള സമരം ഒരിക്കലും ശരിയല്ലെന്നും നടന്‍ ദിലീപ്. തീയറ്ററുടമകളും ഉള്‍പ്പെടുത്തി നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ സംഘടനയുടെ ആദ്യ യോഗത്തിന് എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. തിയറ്റര്‍ അടച്ചിടുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. സിനിമയെ സ്നേഹിക്കുന്നവരെയും പ്രേക്ഷകരെയും തിയറ്റര്‍ സമരം നിരാശപ്പെടുത്തി. പുതിയ സംഘടനക്ക് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും പിന്തുണയുണ്ടെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി ആളുകളുടെ പരിശ്രമത്തിന്‍റെ ഫലമായി ഒരു സിനിമ പ്രദര്‍ശനത്തിന് വരുമ്പോള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറയുന്നത് ശരിയല്ല. ഒരു കൂടിയാലോചന പോലും ഇല്ലാതെ സ്വീകരിച്ച തീരുമാനമാണിത്. പുതിയ സംഘടന താല്‍കാലികമായി രൂപീകരിക്കുന്നതല്ല. മലയാള സിനിമയുടെ കൂട്ടായ്മയാണിത്. ശക്തമായി മുന്നോട്ടു പോകും. ഭാവിയില്‍ പുതിയ സംഘടനക്കായിരിക്കും പ്രാധാന്യം ലഭിക്കുകയെന്നും ദിലീപ് വ്യക്തമാക്കി.ഈ സീസണില്‍ സംസ്ഥാന സര്‍ക്കാര്‍, നിര്‍മാതാക്കള്‍, തിയറ്റര്‍ ഉടമകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട നല്ലൊരു വിഹിതം നഷ്ടമായി. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തിയറ്റര്‍ അടച്ചിടാതെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കും. താന്‍ കള്ളപ്പണം കൊണ്ടാണ് തിയറ്ററുകള്‍ ഉണ്ടാക്കിയതെന്ന ആരോപണം തള്ളിക്കളയുന്നതായും ദിലീപ് പറഞ്ഞു.

എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതെ നിന്നതോടെയാണ് ഇത്രയും വലിയ പ്രതിസന്ധിയുണ്ടായത്.ഫെഡറേഷനിലെ അംഗങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തീയറ്റര്‍ അടച്ചിട്ടുള്ള സമരത്തോട് ഒരുകാരണവശാലും യോജിക്കാന്‍ കഴിയില്ല. നമ്മന്‍ സംസാരിക്കുന്നത് ആവശ്യത്തിന് വേണ്ടിയാകണമെന്നും ആര്‍ത്തിക്ക് വേണ്ടിയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ന് രൂപീകരിക്കുന്ന സംഘടനയ്ക്കാകും സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രാധാന്യം. ആരെയും പൊളിച്ചടുക്കാനല്ല പുതിയ സംഘടന രൂപീകരിച്ചത്. താന്‍ കള്ളപ്പണക്കാരനാണെന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും ദിലീപ് വ്യക്‌തമാക്കി.

 

The post സിനിമ കാഴ്ചക്കാരന്റേതാണ് ; പുതിയ സംഘടനക്ക് നല്ല ഉദ്ദേശ്യമെന്ന് നടന്‍ ദിലീപ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20621

Trending Articles