തിരുവനന്തപുരം: ബന്ധു നിയമന കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെതിരെ തുടരേന്വഷണത്തിന് വിജിലന്‍സ് കോടതിയുടെ അനുമതി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു. ജയരാജനു പുറമെ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി എന്നിവരാണ് മറ്റു പ്രതികള്‍. അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) ,13(2) എന്നിവക്കുപുറമെ ഗൂഢാലോചനക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.തുടരന്വേഷണം പൂര്‍ത്തിയായ ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
ബന്ധുനിയമന കേസുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം ആവശ്യമാണെന്നും തെളിവുകളായി കൂടുതല്‍ ഫയലുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി കെ. ജയകുമാര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡിയായി സുധീര്‍ നമ്പ്യാരെ നിയമിച്ച ഫയലില്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജനും സെക്രട്ടറിയായ പോള്‍ ആന്റണിയും ഒപ്പിട്ടിട്ടുണ്ടെന്നാണു വിജിലന്‍സ് കണ്ടെത്തല്‍.
നിയമനത്തിന് ചുമതലയുള്ള റിയാബിന്റെ മാനദണ്ഡങ്ങള്‍ ഒഴിവാക്കാന്‍ ജയരാജന്‍ ഇടപെട്ടുവെന്നും സുധീറിന്റെ നിയമനം റിയാബിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു. സുധീറിന്റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ഉണ്ടായിരുന്നില്ലെന്നും നടന്നത് ഗുരുതര ഗൂഢാലോചനയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
റിയാബ് തയ്യാറാക്കിയ രണ്ടുപേരുടെ പട്ടിക തള്ളി, മതിയായ യോഗ്യതയില്ലാത്ത സുധീറിനെ നിയമിക്കാന്‍ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ നിര്‍ദ്ദേശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. എന്നാല്‍ താന്‍ തന്നെ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്ത പേരുകള്‍ ഉണ്ടായിട്ടും, എതിരഭിപ്രായം പോലും രേഖപ്പെടുത്താതെ പി കെ സുധീറിനെ നിയമിച്ച് പോള്‍ ആന്റണി ഉത്തരവിറക്കുകയായിരുന്നു. ഇതില്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍ വ്യവസായമന്ത്രി ഇ.പി. ജയരാജനെതിരായ വിജിലന്‍സ് എഫ് ഐ ആര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി സ്വീകരിച്ചു. കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി.
The post ബന്ധു നിയമനം: ഇപി ജയരാജനെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു;തുടരന്വേഷണത്തിന് അനുമതി appeared first on Daily Indian Herald.