Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

എല്ലാ തിയ്യേറ്ററുകളും അടച്ചിടും; സിനിമാ സമരം ശക്തമാകുന്നു; ക്രിസ്തുമസിന് 20 കോടിയുടെ നഷ്ടം

$
0
0

തിരുവനന്തപുരം: തിയ്യേറ്ററുടമകളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെ തിയറ്ററുകള്‍ പൂര്‍ണമായും അടച്ചിട്ട് സമരം ശക്തമാക്കാന്‍ തിയേറ്ററുടമകളുടെ തീരുമാനം. സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെലുണ്ടാകാത്ത സാഹചര്യത്തിലാണ് ഫെഡറേഷന് കീഴിലുള്ള കേരളത്തിലെ എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടുന്ന നീക്കത്തിലേക്ക് ഫെഡറേഷന്‍ നീങ്ങുന്നത്. അതോടെ സിനിമാ പ്രതിസന്ധി പുതിയ വഇത്തിരിവിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.

ജനുവരി അവസാന വാരമെത്തുന്ന തമിഴ്-ഹിന്ദി റിലീസുകള്‍ കഴിഞ്ഞാല്‍ മറുഭാഷയില്‍ നിന്ന് പ്രധാന റിലീസുകള്‍ ഇല്ല. അങ്ങനെയെങ്കില്‍ തിയറ്ററുകളില്‍ ഒരു ചിത്രവും ഉണ്ടാവുകയില്ല. മലയാള സിനിമ ഇനി റിലീസിന് നല്‍കേണ്ടെന്ന തീരുമാനത്തിനൊപ്പം നിലവില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രങ്ങളും വിതരണക്കാരും നിര്‍മ്മാതാക്കളും പിന്‍വലിച്ചിരുന്നു. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്ന പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഉള്‍പെടെ ഉള്ള ചിത്രങ്ങളാണ് പിന്‍വലിച്ചിരുന്നത്. നിലവില്‍ സിനിമാ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണണ് തങ്ങളുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നീങ്ങുന്നത്. അതോടെ തിയറ്ററില്‍ പോയി സിനിമ കാണുക എന്ന പ്രേക്ഷകന്റെ സ്വപ്നമാണ് ഇല്ലാതാകുന്നത്

ഡിസംബര്‍ 16ന് സിനിമാ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംഘടനകളുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തിയിരുന്നു. വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകാത്തതിനെ തുടര്‍ന്ന് സമരം അലസിപ്പിരിയുകയായിരുന്നു. അമ്പത്- അമ്പത് അനുപാതത്തില്‍ തിയറ്റര്‍ വിഹിതമെന്ന നിലപാടില്‍ തിയറ്ററുടമകളും നേരത്തെ നല്‍കി വന്ന വിഹിതത്തില്‍ മാറ്റമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാട് ആവര്‍ത്തിച്ചിരിക്കെ സമവായ സാധ്യതയില്ലാത്ത ചര്‍ച്ചയ്ക്ക് സര്‍ക്കാരിനും താല്‍പ്പര്യമില്ല. സമരത്തെ തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ പുതിയ സിനിമകളുടെ ചിത്രീകരണവും നടക്കുന്നില്ല.

20 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ക്രിസ്മസ് റിലീസുകള്‍ ഉപേക്ഷിച്ചതിലൂടെ ചലച്ചിത്ര വ്യവസായത്തിന് ഉണ്ടായിരിക്കുന്നതെന്നാണ് ഏകദേശ കണക്ക്. മലയാള സിനിമകള്‍ പൂര്‍ണമായും അവഗണിച്ച് തിയറ്ററുകള്‍ കൂടുതല്‍ ദിവസം പ്രവര്ത്തിക്കാനാകില്ല എന്നതും തിയറ്ററുകള്‍ അടച്ചിട്ടുള്ള സമരത്തിന് ഫെഡറേഷനെ പ്രേരിപ്പിക്കുന്നുണ്ട്. നിലവില്‍ അണിയറയില്‍ പൂര്‍ത്തിയായതും ഷൂട്ടിങ് പുരോഗമിക്കുന്നതുമായി നിരവധി ചിത്രങ്ങള്‍ ഉണ്ട്. അത്കൊണ്ടു തന്നെ അനുകൂല നടപടി ഉണ്ടാകുമെന്നാണ് സംഘടനകളുടെ കണക്കു കൂട്ടലുകള്‍.

The post എല്ലാ തിയ്യേറ്ററുകളും അടച്ചിടും; സിനിമാ സമരം ശക്തമാകുന്നു; ക്രിസ്തുമസിന് 20 കോടിയുടെ നഷ്ടം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles