Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ബാബു വാങ്ങിയത് പത്ത് കോടി: ഒരുഭാഗം പുതുപ്പള്ളിയിലേക്ക് പോയിട്ടുണ്ടെന്ന് വി.എസ്.നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

$
0
0

തിരുവനന്തപുരം: കെ.എം മാണി ഒരു കോടി രൂപയാണ് കോഴയായി കൈപ്പറ്റിയതെങ്കിൽ എക്സൈസ് മന്ത്രി കെ.ബാബു വാങ്ങിയത് പത്തുകോടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇതിൽ നിന്ന് ഒരുഭാഗം പുതുപ്പള്ളിയിലേക്ക് പോയിട്ടുണ്ടെന്നും വി.എസ് ആരോപിച്ചു. ബാർ കോഴക്കേസിൽ  മന്ത്രി ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ നിയമസഭാമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിഷയത്തിൽ നഗ്നമായ അഴിമതിയാണ് നടന്നത്. ബാർ ഉടമകളോട് ഇവർ കണക്കുപറഞ്ഞ് കാശുവാങ്ങിക്കുകയായിരുന്നു. മാണിയുടെ കാര്യത്തിലെന്നതുപോലെ ബാബുവിനെതിരായ സമരത്തിനും ജനങ്ങളുടെ പിന്തുണ ലഭിക്കട്ടെയെന്നും വി.എസ്. പറഞ്ഞു.

ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്നാണ് സഭാ നപടികള്‍ സ്പീക്കര്‍ അവസാനിപ്പിച്ചത്.opposition mls

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ബാര്‍കോഴക്കേസില്‍ ബാബുവിനും കെ.എം. മാണിക്കും ഇരട്ടനീതിയാണെന്ന് കോടിയേരി ആരോപിച്ചു. തുടര്‍ന്ന് സംസാരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇത് നിഷേധിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച സ്പീക്കര്‍ ശൂന്യവേളയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭാ നടപടികള്‍ ഇന്നത്തേയ്ക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഇതിനുശേഷം പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്ക് പുറത്ത് ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കി മാറ്റിയെന്ന് കോടിയേരി കുറ്റപ്പെടുത്തി.


Viewing all articles
Browse latest Browse all 20532

Trending Articles