Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

കോണ്‍ഗ്രസില്‍ കലാപം പുകയുന്നതിനിടെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത; കോണ്‍ഗ്രസിനെ നയിക്കാന്‍ കെ സുധാകരന്‍ ? ദേശിയ നേതൃത്വത്തിന്റെ പിന്തുണയും സുധാകരന്

$
0
0

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഹൈക്കമാന്റ് ഇടപെടലില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വനിരയില്‍ലുണ്ടായ കലാപം ഇപ്പോഴും പുകയുകയാണ്. കെ മുരളീധരനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുയര്‍ത്തി സുധീരനെയും ചെന്നിത്തലയേയും വെട്ടാന്‍ നടത്തിയ നീക്കങ്ങളുണ്ടാക്കിയ മുറിവുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അത്രപെട്ടെന്നൊന്നും മാറാന്‍ ഇടയില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ യുദ്ധം സൃഷ്ടിച്ച് ഹൈക്കമാന്റിനെ വെല്ലുവിളിക്കാന്‍ ഉമ്മന്‍ ചാണ്ടി വിഭാഗം നടത്തിയ തന്ത്രങ്ങള്‍ കോണ്‍ഗ്രസിലെ പോര് മൂര്‍ച്ഛിക്കുമെന്ന് ഹൈക്കമാന്റും കരുതുന്നു.കെ മുരളീധരന്റെ ഒറ്റ പ്രസ്താവനയോടെ കാര്യങ്ങള്‍ തെലുവിലെത്തിതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും നേതാക്കള്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ ഭീഷണിയ്ക്ക് വഴങ്ങി ഉമ്മന്‍ ചാണ്ടിയുമായി സഹകരിക്കാന്‍ ഹൈക്കമാന്റ് തയ്യാറാകില്ലെന്നാണ് കരുതുന്നത്. സംഘടനാ തിരഞ്ഞെടുപ്പെന്ന പ്രാധാന മുദ്രാവാക്യമാണ് എ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ദേശിയതലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ച് മാത്രമായിരിക്കും സംഘടനാ തിരഞ്ഞെടുപ്പ് നടത്തുക. 2019 നോട് അടുത്ത് മാത്രം നടത്താന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പ് കേരളത്തില്‍ മാത്രമായി ഒരിക്കലും നടത്താന്‍ കഴിയില്ലെന്ന് ദേശിയനേതാവ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ കേരളത്തിലെ എല്ല്ാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്വീകര്യനായ നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷപദം എല്‍പ്പിക്കുക എന്ന നിലപാടിലാണ് ദേശിയ നേതൃത്വം എത്തിയിരിക്കുന്നത്. നേരത്തെ തന്നെ പട്ടികയില്‍ സ്ഥാനം പിടിച്ച കെ സുധാകരന്റെ സാധ്യതകളാണ് ഇതോടെ തെളിയുന്നത്. ഹൈക്കമാന്റിലെ മുതിര്‍ന്ന നേതാക്കള്‍ക്കും സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനോട് യോജിപ്പുളളവരാണ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സുധാകരനെ നേതൃത്വമേല്‍പ്പിക്കുന്നതിനോട് കേരളത്തില്‍ നിന്നുള്ള ദേശിയ നേതാക്കളും പിന്തുണയ്ക്കും. ഒരു ഇടവേളയ്ക്കുശേഷം ഡിസിസി പ്രഖ്യാപനത്തിന് പിന്നാലെയാണ് കേരളത്തില്‍ വീണ്ടും ഗ്രൂപ്പ് ഘടകങ്ങള്‍ തുറന്ന പോരിലേയ്‌ക്കെത്തിയത്. ഇതിനിടയില്‍ സുധാകരനെ ഉയര്‍ത്തികാട്ടിയാല്‍ കാര്യമായ എതിര്‍പ്പും കേരളത്തില്‍ നിന്ന് ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. ഐഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും സുധാകരന്റെ കാര്യത്തില്‍ എതിര്‍പ്പ് യോജിപ്പിലെത്തിയേക്കും. കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ യുവ നിര ചുമതലയേറ്റതിനു പിന്നീലെ സുധാകരനെ പോലുള്ള നേതാവ് കെപിസിസി അധ്യക്ഷസ്ഥാനത്തെത്തുന്നത് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പകരും. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ദേശിയ നേതൃത്വത്തില്‍ പ്രിയങ്കഗാന്ധിയുള്‍പ്പെടെയുള്ള യുവ നേതാക്കള്‍ക്കും സുധാകരന്‍ പ്രിയങ്കരനായതും പുതിയ നീക്കങ്ങള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.
ഡിസിസി പുനസംഘടനയോടെയാണ് കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് ചേരിതിരിവു ശക്തമായത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും, സുധീരനും രമേശ് ചെന്നിത്തലയും മൂന്നു ധ്രുവങ്ങളില്‍ നിന്നു ശക്തമായ ഏറ്റുമുട്ടല്‍ നടത്തുകയും ചെയ്തതോടെയാണ് പ്രതിസന്ധിയിലായ കോണ്‍ഗ്രസ് നേതൃത്വം വീണ്ടും പ്രതിരോധത്തിലായത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രത്യക്ഷമായ വിമര്‍ശനവുമായി ആദ്യം രംഗത്ത് എത്തിയത് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ.മുരളീധരനായിരുന്നു. മുരളീധരനെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണത്താന്‍ എത്തി. ഉണ്ണിത്താനെ അവഗണിച്ചു കുശിനിക്കാരന്‍ മറുപടി പറയേണ്ടെന്നും തെരുവില്‍ കിടന്നു പലരും കുരയ്ക്കുമെന്നുമായിരുന്നു കെ.മുരളീധരന്റെ മറുപടി. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വ്യക്താവ് സ്ഥാനവും രാജിവച്ചൊഴിഞ്ഞു.

ഡിസിസി പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നു വിട്ടു നിന്നു പ്രതിഷേധം പ്രകടിപ്പിച്ച ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിക്കാതിരുന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ കാര്യങ്ങള്‍ ഇത്രത്തോളം കൈവിട്ടു പോയിട്ടും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതു കൂടാതെയാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ പ്രതിസന്ധിയിലേയ്ക്കു തള്ളിവിട്ട് കെ.മുരളീധരന്റെ പരസ്യ പ്രതികരണവും ഇതിനുള്ള മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് എത്തിയതും. നിയമസഭാ തിരഞ്ഞെടുപ്പോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് നേതൃത്വത്തെ കൂട്ടക്കുഴപ്പത്തില്‍ ചാടിക്കുന്നതാണ് ഇപ്പോഴത്തെ വാക്പോരുകള്‍. ഇതിനു എരിവും പുളിയും പകരുന്ന നിലപാടാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും സ്വീകരിക്കുന്നതെന്നതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്.

നിലവിലെ സാഹചര്യത്തില്‍ തോന്നിയ വാസം പ്രവര്‍ത്തിക്കുകയും വാക്ക് പോരു നടത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ കെപിസിസിയ്ക്കു ഒരു ശക്തമായ നേതൃത്വം തന്നെ ആവശ്യമാണ്. എല്ലാ വിഭാഗത്തെയും ഒന്നിച്ചു നിര്‍ത്തണമെങ്കില്‍ കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമിയില്‍ പയറ്റിത്തെണിഞ്ഞ കെ.സുധാകരനെ പോലെ ഒരു കോണ്‍ഗ്രസ് നേതാവിനു മാത്രമേ സാധിക്കൂ. അതുകൊണ്ടു തന്നെയാണ് എല്ലാവരെയും ഒന്നിപ്പിച്ചു നിര്‍ത്താന്‍ നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കെ.സുധാകരന്‍ തന്നെ കെപിസിസി പ്രസിഡന്റാകണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.


Viewing all articles
Browse latest Browse all 20545

Trending Articles