Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

പ്രസ്താവനായുദ്ധം നടത്തുന്നവര്‍ക്ക് അന്ത്യശാസനം നല്‍കണം ,ഇത് വലിയ പരുക്കേല്‍പ്പിക്കും:കെ. സുധാകരന്‍

$
0
0

കണ്ണൂര്‍ :കോണ്‍ഗ്രസ്സിലെ പോര് തെരുവ് യുദ്ധത്തിലേക്ക് കടക്കുമ്പോള്‍ അവ നിയന്ത്രിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ സുധാകരന്‍ രംഗത്തു വന്നു.കെപിസിസിയിലെ പ്രസ്താവനായുദ്ധം തുടങ്ങിവച്ചവര്‍ തന്നെ തിരുത്തണമെന്നു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിക്ക് വലിയ പരുക്കേല്‍പ്പിക്കുന്നതാണ് ഈ പരസ്യപ്രസ്താവനകള്‍‌.കെപിസിസി നേതൃത്വം ഇവര്‍ക്ക് ഇവര്‍ക്ക് അന്ത്യശാസനം നല്‍കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
അതേസമയം ഗ്രൂപ് വഴക്ക് 2004 ലേക്കാളും ഗുരുതരമായി മുന്നോട്ട് പോകുന്നു .വാക് പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ കെ.പി.സി.സി.വാക്താവ് സ്ഥാനം രാജി വെച്ചു.

കോണ്‍ഗ്രസ്സിലെ പോര് തെരുവ് യുദ്ധത്തിലേക്കാണ് .പാര്‍ട്ടി നയം പ്രസിഡണ്ട് പറയണമെന്നും വീട്ടുകാര്‍ക്കായി കുശിനിക്കാര്‍ അഭിപ്രായം പറയേണ്ടെന്നും കെ.മുരളീധരന്‍ വിമര്‍ശിച്ചു. ശിഖണ്ടിയെ മുന്‍നിര്‍ത്തി ചില&സ്വ്ഞ്;ര്‍ നേതൃത്വത്തെ വിമര്‍ശിക്കുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു. മുരളിയുടെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് സുധീരന് കത്ത് നല്‍കി. വിമര്‍ശനങ്ങളെ പോസിറ്റിവായി കാണുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.K-SUDHAKARAN

2004ലെ മുണ്ടുരിയല്‍ നാണക്കേടും പരസ്യവിഴുപ്പലക്കലുകളും ഓര്‍മ്മിപ്പിക്കുന്ന രീതിയിലേക്കാണ് കോണ്‍ഗ്രസ് പോര് മുറുകുന്നത് . എതിര്‍ക്യാമ്പില്‍ നിന്നും മറുപടി ഉയരുമ്പോഴും മുരളിക്ക് കുലുക്കമില്ല. നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിലില്‍ ഉറച്ച് നില്‍ക്കുന്ന മുരളി സുധീരന് വേണ്ടിയിറങ്ങിയ രാജ് മോഹന്‍ ഉണ്ണിത്താനെ കടന്നാക്രമിച്ചു.</എ ഗ്രൂപ്പ് നാവായി പഴയ ഐ നേതാവ് മുരളി ഇറങ്ങുമ്പോള്‍ സുധീരന് വേണ്ടി രംഗത്തെന്നതും പഴയ ഐ നേതാവ് ഉണ്ണിത്താന്‍. ലീഡറുടെ ശ്രാദ്ധത്തില്‍ പങ്കെടുക്കാതെ ഗള്‍ഫില്‍ പിണറായിക്കൊപ്പം കോണ്‍ഗ്രസ് വിമതരുടെ പരിപാടിയില്‍ മുരളി എത്തിയെന്നാണ് വിമര്‍ശനം. സോളാര്‍ കാലത്ത് ഉമ്മന്‍ചാണ്ടിക്കായി ചാവേറായ കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്ന ഉണ്ണിത്താന്റെ വിമര്‍ശനം എ ക്യാമ്പിലേക്ക് തന്നെ.

വിമര്‍ശനങ്ങള്‍ക്ക് സുധീരന്‍ മറുപടി നല്‍കുമെന്ന സൂചന ഉണ്ടായെങ്കിലും കെപിസിസി അധ്യക്ഷന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടില്ല. എന്നാല്‍ രമേശ് എല്ലാ വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്തു.അതിനിടെ നിര്‍ണ്ണായകനീക്കത്തിലൂടെ എ ഗ്രൂപ്പ് മുരളിയെ പിന്തുണച്ചു. മുരളി ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെസി ജോസഫ് സുധീരന് കത്തയച്ചു. ഉണ്ണിത്താന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി നയമാണോയെന്ന് വ്യക്തമാക്കണമെന്നും വക്താക്കളെ നിയന്ത്രിക്കണമെന്നുമുള്ള എ ഗ്രൂപ്പിന്റെ ആവശ്യം സുധീരനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാനാണ്.


Viewing all articles
Browse latest Browse all 20532

Trending Articles