Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കെ മുരളീധരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയുടെ യുദ്ധം; സുധീരവധം ആട്ടക്കഥയില്‍ രമേശ് ചെന്നിത്തലയുടെ വേഷമെന്ത് ?

$
0
0

കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കും. മത്സരത്തിന് തയ്യാറെടുക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം. ഉമ്മന്‍ ചാണ്ടി – കെ മുരളീധരന്‍ കൂട്ടുകെട്ടിന്റെ ബ്ലൂപ്രിന്റ് എ ഗ്രൂപ്പ് കോര്‍ കമ്മിറ്റി അംഗീകാരം നല്‍കി. മുരളീധരനെ ചേര്‍ത്ത് പിടിച്ച് ആറു മാസത്തിനകം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജരാകാന്‍ എ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് അനുവാദം ലഭിച്ചുകഴിഞ്ഞു.

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള എ ഗ്രൂപ്പ് നിലപാട്
കെ മുരളീധരനെ ഉമ്മന്‍ചാണ്ടി അറിയിച്ചത് കോഴിക്കോട്ട് വച്ച്. കോഴിക്കോടേക്ക് മുരളീധരനെ ഉമ്മന്‍ചാണ്ടി വിളിച്ചുവരുത്തി. കുറേ നാളായി നിലനില്‍ക്കുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ഔദ്യോഗിക രഹസ്യചര്‍ച്ച നടന്നത് കഴിഞ്ഞ ആഴ്ച. ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനും ചാനല്‍പോരാളിയുമായ യുവ നേതാവിന്റ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം. കോഴിക്കോട്ടെ ചര്‍ച്ച മൂന്ന് തവണയായി രണ്ട് എ ഗ്രൂപ്പ് നേതാക്കളുടെ വസതിയില്‍. ഉമ്മന്‍ചാണ്ടിയുടെ മനസ്സറിഞ്ഞ മുരളീധരന്‍ അന്തിമതീരുമാനം എടുത്തത് സഹോദരി പത്മജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം.murali-2

2017 ല്‍ നടക്കുന്ന കെ പി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് 1991 തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം ആകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 1991 ല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് ഉമ്മന്‍ ചാണ്ടി നോമിനി എ കെ ആന്റണിയും കരുണാകരന്‍ നോമിനി വയലാര്‍ രവിയും. 2017 ല്‍ വരാന്‍ പോകുന്നത് ആന്റണി നോമിനി സുധീരനും ഉമ്മന്‍ചാണ്ടി നോമിനി മുരളീധരനും തമ്മിലുള്ള മത്സരം. ഉമ്മന്‍ചാണ്ടി അരയും തലയും മുറുക്കി തന്ത്രങ്ങള്‍ മെനഞ്ഞ 1991തെരഞ്ഞെടുപ്പില്‍ എ കെ ആന്റണിയെ കെ കരുണാകരന്‍ അരിഞ്ഞുവീഴ്ത്തിയത് വയലാര്‍ രവിയെ മത്സരിപ്പിച്ച്. അതേ എ കെ ആന്റണിയെ 2017 ല്‍ ഉമ്മന്‍ചാണ്ടി വെട്ടിവീഴ്ത്താന്‍ ഉപയോഗിക്കുന്നത് കെ കരുണാകരന്റെ മകന്‍ കെ മുരളീധരനെ. ഉമ്മന്‍ചാണ്ടി ഉന്നമിടുന്നത് ഒന്നിലധികം ബിംബങ്ങള്‍. തന്റെ വികാരം ഒട്ടും മാനിക്കാതെ മുന്നേറുന്ന എ കെ ആന്റണി ഒന്നാമന്‍ അതുവഴി ഹെക്കമാന്റും. വി എം സുധീരനേയും പിന്നെ ചെന്നിത്തലയ്ക്ക് കീഴില്‍ മോശമല്ലാതെ മുന്നേറുന്ന ഐ ഗ്രൂപ്പിനേയും.

karu-ommenമുരളീധരനെ മത്സരിപ്പിക്കുന്നതിലൂടെ കരുണാകര സെന്റിമെന്‍സ് ഇളക്കി ഐ ഗ്രൂപ്പ് ഭിനിപ്പ്,, പരമ്പരാഗത കരുണാകര ലോയലിസ്റ്റുകളുടെ പിന്തുണ,, ഒപ്പം കേഡര്‍ രൂപത്തിലുള്ള എ ഗ്രൂപ്പിന്റെ എണ്ണയിട്ട യന്ത്രം പോലുള്ള ഉശിരും കൂടിച്ചേരുമ്പോള്‍ കിങ്‌മേക്കര്‍ താന്‍ തന്നെയെന്ന് തെളിയിക്കാനാകും എന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍. ഇനിയറിയേണ്ടത് സുധീരവധം ആട്ടക്കഥയില്‍ രമേശ് ചെന്നിത്തല കൊട്ടിപ്പാടി കെട്ടിയാടുന്ന വേഷം ഏതെന്നാണ്….”’നായരായ മുരളീധരന്‍ കെ പി സി സി അധ്യക്ഷന്‍ നായരായ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ്”’,,ഉമ്മന്‍ചാണ്ടിയുടെ താളക്കണക്കിന് പെരുമ ഏറുമ്പോള്‍ ചെന്നിത്തല താളവും ചടുലമാവുക ഇതേ ക്വട്ടേഷന്‍സില്‍ തന്നെയാകും.


Viewing all articles
Browse latest Browse all 20532

Trending Articles