Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പണത്തിന് വേണ്ടി തുണിയുരിയുന്നവരല്ല നടിമാരെന്ന് നയന്‍താര; സംവിധായകന്‍ സൂരജിനെതിരെ നടിമാര്‍

$
0
0

നടിമാര്‍ അല്‍പ്പ വസ്ത്രം ധരിക്കുന്നതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ സംവിധായകനെതിരെ നയന്‍താരയും തമന്നയും. നടിമാരുടെ പാദം വരെ മറയ്ക്കുന്ന വസ്ത്രം തുന്നിക്കൊണ്ട് കോസ്റ്റിയൂം ഡിസൈനര്‍ വന്നാല്‍ അവരെ തിരിച്ചയക്കുമെന്നും നടിമാര്‍ അലപ്പവസ്ത്രം ധരിക്കുന്നതാണ് തനിക്കിഷ്ടമെന്നും വ്യക്തമാക്കി രംഗത്തെത്തിയ സംവിധായകന്‍ സൂരജിന് മറുപടിയുമായി നടി നയന്‍താരയും തമന്നയും രംഗത്തെത്തി. കത്തി സണ്ടൈയുടെ സംവിധാകയന്‍ സൂരജ് ആണ് നടിമാര്‍ക്കെതിരെ ലൈംഗിക ചുവയുള്ള വിവാദ പ്രസ്താവന നടത്തിയത്.

നടിമാരുടെ പാദം വരെ മറയ്ക്കുന്ന വസ്ത്രം തുന്നിക്കൊണ്ട് കോസ്റ്റിയൂം ഡിസൈനര്‍ വന്നാല്‍ അവരെ തിരിച്ചയക്കുമെന്നും വസ്ത്രത്തിന്റെ നീളം കുറച്ചു കൊണ്ടു വരാന്‍ ആവശ്യ പ്പെടുമെന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് നടിമാര്‍ക്ക് അസൗകര്യമുണ്ടോയെന്ന് താന്‍ പരിഗണിക്കാറില്ലെന്നും സൂരജ് പറഞ്ഞിരുന്നു.

സൂരജിന് ചുട്ടമറുപടി നല്‍കി ആദ്യം നയന്‍താരയാണ് രംഗത്ത് വന്നത്. പണത്തിന് വേണ്ടി വസ്ത്രമുരിയുന്നവരല്ല നടിമാരെന്ന് നയന്‍താര പറഞ്ഞു. നടിമാരെക്കുറിച്ച് പറഞ്ഞത് പോലെ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചും സൂരജ് പറയുമോ എന്ന് നയന്‍താര ചോദിച്ചു.
സുരജിന്റെ പ്രസ്താവന ഖേദകരമാണെന്ന് തമന്ന പ്രതികരിച്ചു. ദംഗല്‍ പോലെ സ്രതീശാക്തീകരണ സന്ദേശം നല്‍കുന്ന സിനിമകള്‍ ഇറങ്ങുന്ന 2016ല്‍ പോലും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. സൂരജ് തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും തമന്ന ആവശ്യപ്പെട്ടു.


Viewing all articles
Browse latest Browse all 20534

Trending Articles