തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ വൈദ്യുതമന്ത്രി എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും എം.എം.മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ പ്രതിചേര്‍ത്തത് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുള്ള ശക്തമായ തിരിച്ചടിയാണെന്നും സുധീരന്‍ പറഞ്ഞു
↧