Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

സൗന്ദര്യ രജനീകാന്ത് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു

$
0
0

ചെന്നൈ: സൗന്ദര്യ രജനീകാന്ത് വിവാഹമോചനത്തിന് ഹര്‍ജി നല്‍കി. ചെന്നൈയിലെ കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ മൂലമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു സൗന്ദര്യ പറഞ്ഞത്. ഭര്‍ത്താവ് അശ്വിനുമായി കഴിഞ്ഞ ഒരു വര്‍ഷമായി പിരിഞ്ഞിരിക്കുകയാണെന്ന് സൗന്ദര്യ മുന്‍പ് വ്യക്തമാക്കിയിരുന്നു.

ആറ് വര്‍ഷം മുന്‍പാണ് ചെന്നൈയിലെ വ്യവസായി അശ്വിന്‍ രാംകുമാറിനെ സൗന്ദര്യ വിവാഹം കഴിച്ചത്. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്.

സൗന്ദര്യയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തിയ രജനികാന്ത് സൗന്ദര്യയുടെ കൂടെ താമസിച്ച് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഗ്രാഫിക് ഡിസൈനര്‍ ആയി കരിയര്‍ ആരംഭിച്ച സൗന്ദര്യ അച്ഛന്‍ രജനിയെ നായകനാക്കി കൊച്ചടൈയാന്‍ എന്ന ചിത്രമൊരുക്കി സംവിധാനരംഗത്തെത്തി. കബാലിയുടെ സംവിധായകനായ പാ. രഞ്ജിത്തിനെ രജനീകാന്തിന് പരിചയപ്പെടുത്തുന്നതും സൗന്ദര്യയാണ്. ധനുഷ് നായകനാകുന്ന ചിത്രം വേലയില്ലാ പട്ടധാരി 2 ആണ് സൗന്ദര്യയുടെ പുതിയ പ്രോജക്ട്.


Viewing all articles
Browse latest Browse all 20536

Trending Articles