സിനിമാ ഡെസ്‌ക്
ചെന്നൈ: രണ്ടു വർഷം മാത്രം നീണ്ടു നിന്ന വിവാഹ ബന്ധം ഉപേക്ഷിച്ച അമല പോൾ വിവിധ പരിപാടികൾക്കെത്തുന്ന വേഷം മുൻ ഭർത്താവ് വിജയിയുടെ മനസിളക്കുന്നതായി റിപ്പോർട്ട്. മ്രു്ൻ ഭാര്യ അർധനഗ്നയായും, അതീവ ഗ്ലാമറസായും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് വിജയിനെ വേദനിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.
വിവാഹബന്ധം ഉലഞ്ഞതിനുശേഷം അമലപോളിന്റെ രീതികളാണ് ഇപ്പോൾ തമിഴ് സിനിമയിലെ പ്രധാന ചർച്ചാവിഷയം.
പ്രത്യേകിച്ച് അമലയുടെ വസ്ത്രധാരണം. വേർപിരിഞ്ഞശേഷം അമലയുടെ തുറന്ന വസ്ത്രധാരണം കുറെ കൂടിപ്പോയെന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ ഫോട്ടോകൾക്കു താഴെ കമന്റായി അവർ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്.
വിവാഹമോചിതരായ സ്ത്രീകൾ എപ്പോഴും ഹോട്ട് ആണ് ന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെതിരേ അമല കടുത്തഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
വിവാഹമോചിതയായശേഷം നൈറ്റ് പാർട്ടികളിലും വിദേശത്ത് ചുറ്റിനടക്കാനുമാണ് അമല കൂടുതലും താല്പര്യപ്പെടുന്നത്. പലപ്പോഴും സിനിമയിലെ ഗ്ലാമർരംഗങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു നടിയുടെ വേഷവിധാനം.
ഇതാണ് അമലയ്‌ക്കെതിരേ രംഗത്തുവരാൻ ആരാധകരെയും പ്രേരിപ്പിക്കുന്നത്. തമിഴിലെ ചില മാധ്യമങ്ങളും അമലയുടെ രീതികൾക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. വിജയുമായുള്ള ബന്ധം തകരാൻ കാരണം അമലയുടെ നിലപാടുകളും രീതികളുമാണെന്നാണ് അവരുടെ നിലപാട്.
വിവാഹശേഷം അമല കൂടുതൽ ഗ്ലാമറായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഭർത്താവായിരുന്ന വിജയിനെ വേദനിപ്പിക്കാനാണെന്ന് സിനിമരംഗത്തും സംസാരമുണ്ടെന്നാണ് ഒരു മാധ്യമം പറയുന്നത്. വിവാഹമോചന വാർത്ത പുറത്തുവന്നശേഷം വിജയ് പൊതുപരിപാടികളിൽ കാര്യമായി പങ്കെടുക്കാറില്ല. പലപ്പോഴും വീട്ടിൽ തന്നെ കഴിച്ചുകൂട്ടാനാണ് അദ്ദേഹം താല്പര്യപ്പെടുന്നത്. 2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂൺ 12നായിരുന്നു വിവാഹം. തമിഴിലും തെലുങ്കിലും സജീവമായ അമല അവസാനമായി അഭിനയിച്ച മലയാളചിത്രം ഷാജഹാനും പരീക്കുട്ടിയുമാണ്.