Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20558

യുഡിഎഫ് കാലത്തെ ബന്ധുനിയമനം: ഉമ്മന്‍ചാണ്ടിയടക്കം 10പേര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

$
0
0

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്. ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആറ് മന്ത്രിമാര്‍ക്കും മൂന്ന് എംഎല്‍എമാര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവായത്.

മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍, കെ സി ജോസഫ്, കെ എം മാണി, പി കെ ജയലക്ഷ്മി എന്നിവര്‍ക്കുമെതിരെയും എംഎല്‍എമാരായ എംപി വിന്‍സെന്റ, ആര്‍ സെല്‍വരാജ് എന്നിവര്‍ക്കുമെതിരെയാണ് അന്വേഷണം.ഫെബ്രുവരി ആറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

14 വിവാദ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് അന്വേഷണം.


Viewing all articles
Browse latest Browse all 20558

Trending Articles