Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

ബ്രൂണെയില്‍ ഈ വര്‍ഷവും ക്രിസ്തുമസ് ആഘോഷത്തിന് നിരോധനം;ലംഘിച്ചാല്‍ അഞ്ചുവര്‍ഷം തടവ്

$
0
0

ക്വാലാലംപുര്‍: തെക്കുകിഴക്കനേഷ്യയിലെ ചെറു രാഷ്ട്രമായ ബ്രൂണെയില്‍ ക്രിസ്മസ് ആഘോഷം ഈ വര്‍ഷവും നിരോധിച്ചു. നിയമം തെറ്റിച്ച് ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന് സുല്‍ത്താന്‍ ഹസ്സനല്‍ ബൊല്‍ക്കിയ പുറത്തിറക്കിയ ഉത്തരവില്‍ മുന്നറിയിപ്പു നല്കി. 20,000 യുഎസ് ഡോളര്‍ വരെ പിഴയും ഈടാക്കും.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെയില്‍ 2014 മുതല്‍ ക്രിസ്മസ് നിരോധിക്കുന്നു. പരസ്യമായും വ്യാപകമായും ക്രിസ്മസ് ആഘോഷിക്കുന്നത് ജനങ്ങളെ വഴിതെറ്റിക്കുമെന്നാണ് അധികാരികള്‍ കരുതുന്നത്. പ്രാദേശിക മതനേതാക്കള്‍ ക്രിസ്മസ് നിരോധനത്തെ അനുകൂലിക്കുന്നു. 2014 മുതല്‍ രാജ്യത്ത് ശരിയത്ത് നിയമമാണ് പ്രാബല്യത്തിലിരിക്കുന്നത്.

ക്രിസ്തുമത വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്കും ക്രിസ്മസ് ആഘോഷിക്കാമെങ്കിലും പരസ്യമായിട്ടു പാടില്ല. അതിനു പുറമേ ആഘോഷിക്കുന്ന കാര്യം അധികൃതരെ മുന്‍കൂര്‍ അറിയിക്കുകയും വേണം.
പ്രാദേശിക കച്ചവട സ്ഥാപനങ്ങള്‍ ക്രിസ്മസ് സംബന്ധമായ വസ്തുക്കളുടെ പ്രദര്‍ശനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനായി അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. ചെറു രാജ്യമാണെങ്കിലും എണ്ണ സമ്പന്നമാണ് ബ്രൂണെ. സുല്‍ത്താന്‍ ബൊല്‍ക്കിയ ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളുമാണ്.
താജിക്കിസ്ഥാന്‍, സൗദിഅറേബ്യ, നോര്‍ത്തുകൊറിയ തുടങ്ങിയ രാജ്യങ്ങിലും ക്രിസ്മസ് ആഘോഷത്തിനു നിരോധനമുണ്ട്.


Viewing all articles
Browse latest Browse all 20536

Trending Articles