Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

അനാശാസ്യം: കെഎസ്ആര്‍ടിസി ജീവനക്കാരെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചു

$
0
0

കാസര്‍കോട്: ബദിയടുക്കയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം. അനാശാസ്യം ആരോപിച്ച് രണ്ടു പേരെയാണ് ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ 15 -ാം തീയതിയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. കാസര്‍കോട് ഡിപ്പോയിലെ ജീവനക്കാര്‍ക്കാണു മര്‍ദ്ദനമേറ്റത്. അയല്‍വീട്ടില്‍ അനാശാസ്യത്തിനെത്തി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ജീവനക്കാരെ രണ്ടു സ്ത്രീകളടങ്ങുന്ന പത്തംഗ സംഘം മര്‍ദിക്കുകയായിരുന്നു. കയറു കൊണ്ടു കെട്ടിയിട്ട് ചൂലും ചെരുപ്പും ഉപയോഗിച്ച് മര്‍ദ്ദിച്ചു.

ചൂലും വടിയും ഉപയോഗിച്ച് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. മോശമായി പെരുമാറി എന്നാരോപിച്ച് കെ എസ് അര്‍ ടി സി കാസര്‍ക്കോട് ഡിപ്പോയിലും പോലിസ് സ്‌റ്റേഷനിലും രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യൂണിയന്‍ ഇടപ്പെട്ട് പരാതി പിന്‍വലിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ നേടി. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു പരാതിപോലും പോലിസ് സ്‌റ്റേഷനില്‍ എത്തിയിട്ടില്ല.

ജീവനക്കാരെ സത്കാരത്തിനെന്ന പേരില്‍ സ്ഥലത്തേക്ക് വിളിച്ചു വരുത്തി മദ്യം വിളമ്പി. മദ്യ ലഹരിയിലായ ഇവരെ രണ്ടു സ്ത്രീകളടങ്ങുന്ന പത്തംഗ സംഘം മര്‍ദിക്കുകയായിരുന്നു. കയറു കൊണ്ട് കെട്ടിയിട്ട് ചൂലു കൊണ്ടും ചെരുപ്പു കൊണ്ടും അടിച്ചു.ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇതു കാണിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. വഴങ്ങാതെ വന്നപ്പോള്‍ സ്ത്രീകള്‍ പോലീസിലും കെഎസ്ആര്‍ടിസിയിലും പരാതിപ്പെട്ടു. ഇതോടെ മാനഹാനി ഭയന്ന് ജീവനക്കാര്‍ പണം കൊടുത്ത് പരാതിയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കി. ഇതേ തുടര്‍ന്ന് സ്ത്രീകള്‍ പോലീസിലും കെഎസ്ആര്‍ടിസിയിലും നല്‍കിയ പരാതി പിന്‍വലിച്ചു.

അടുത്തിടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും വാട്‌സ് ആപ്പ് വഴിയും പ്രചരിച്ചതോടെയാണ് വിവാദമായത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


Viewing all articles
Browse latest Browse all 20532

Trending Articles