Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20541

ആമീര്‍ ഖാന്റെ ചിത്രം റിലീസിങ്ങിനു മുമ്പേ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു

$
0
0

ഗുസ്തിക്കാരനായി ആമീര്‍ഖാന്‍ എത്തുന്ന ദംഗല്‍ റിലീസിങ്ങിനുമുമ്പേ മുടക്കുമുതല്‍ തിരിച്ചുപിടിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 70 കോടി മുടക്കി എടുത്തിരിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയിരിക്കുന്നത് 75 കോടി രൂപയ്ക്കാണ്. സീടിവിയാണ് സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. ആമിറിന്റെ തന്നെ ധൂം 3യുടെ റെക്കോര്‍ഡ് ആണ് ദങ്കല്‍ തകര്‍ത്തത്. 65 കോടി രൂപയ്ക്കാണ് ധൂം 3യുടെ സാറ്റലൈറ്റ് വിറ്റുപോയത്. മിര്‍ ഖാനും ഡിസ്നിയും ചേര്‍ന്നാണ് നിര്‍മാണം.

എന്നാല്‍ സിനിമുടെ എഴുപത് ശതമാനം ഷെയറും ആമിറിന്റെ പേരിലാണ്. ദംഗല്‍ റിലീസിങ് ദിനം തന്നെ 24 കോടി നേടുമെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്. സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി കഴിഞ്ഞു. സിനിമയുടെ ഒരു രംഗത്തില്‍പ്പോലും സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചിട്ടില്ല. 2 മണിക്കൂര്‍ 41 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ആമിര്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് ദങ്കല്‍. സിനിമയ്ക്കായി തടി കൂട്ടാനും കുറയ്ക്കാനും താരം തയാറായി.

ഹരിയാനയിലെ മഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിതമാണ് ദംഗല്‍ എന്ന പേരില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട് രണ്ടു പെണ്‍കുട്ടികളും. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ഇവരുടെ ജീവിത യാത്രയാണ് സിനിമ. ചിത്രം ഡിസംബര്‍ 23ന് തിയറ്ററുകളിലെത്തും.


Viewing all articles
Browse latest Browse all 20541

Trending Articles