കൊച്ചി: മുത്തലാഖിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത്. വിവാഹമോചനക്കാര്യത്തില്‍ പൊതുനിയമനം വേണമെന്നാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ഇക്കാര്യത്തില്‍ വിവേചനം കാട്ടുന്നത് ശരിയല്ല.
പൊതുനിയമമുണ്ടായാല്‍ ശരീഅത്തിന് എതിരാകുമെന്നത് തെറ്റായധാരണയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇസ്ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖിനെ അംഗീകരിച്ചിട്ടില്ല. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന പൊതുനിയമമാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.