Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

നെസ്‌ലെ മഞ്ച് ചോക്ലേറ്റ് വഴിപാടായി നല്‍കുന്ന ആലപ്പുഴയിലെ മഞ്ച് മുരുകന്‍ ക്ഷേത്രത്തെ കുറിച്ചറിയാം..

$
0
0

ആലപ്പുഴ: നെസ്‌ലെ മഞ്ച് ചോക്ലേറ്റ് വഴിപാടായി നല്‍കുന്ന മഞ്ച് ക്ഷേത്രം…ആലപ്പുഴ തലവടി ബാലമുരുക ക്ഷേത്രത്തിലാണ് ഈ കൗതുകം നിറഞ്ഞ ആചാരമുള്ളത്.

എണ്ണയും കര്‍പ്പൂരവും മൊക്കെയാണ് സാധാരണയായി വഴിപാടായി നല്‍കുന്നത്. എന്നാല്‍ ഈ ക്ഷേത്രത്തില്‍ മഞ്ച് ചോക്ലേറ്റാണ് മുരുകന് നല്‍കുന്നത്. ഇങ്ങനെയൊരു ആചാരം എങ്ങിനെ വന്നുയെന്നത് ക്ഷേത്ര ഭാരവാഹികള്‍ക്കും അറിയില്ല. മഞ്ച് കൊണ്ട് തുലാഭാരം മുതല്‍ എല്ലാത്തിനുമുള്ള വഴിപാട് മഞ്ച്മാത്രമാണ്.

തുലാഭാരത്തിനെത്തുന്നവര്‍ കിലോകണക്കിന് മഞ്ചുമായാണ് വരിക. ഇപ്പോള്‍ മഞ്ചുമുരുകന്റെ ക്ഷേത്രമെന്നാണ് ഈ അബലം അറിയപ്പെടുന്നത്. പ്രാര്‍ത്ഥനയോടെ മഞ്ച് സമര്‍പ്പിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന പ്രസാവും ചന്ദനത്തിനൊപ്പം മഞ്ച് നല്‍കുന്നു. മഞ്ച് വഴിപാടായി നല്‍കാന്‍ അടുത്തുള്ള കടകളില്‍ മഞ്ച് മാലയും ലഭിക്കും. നെസ്ലെയുടെ മഞ്ചല്ലാതെ വേറെ ഒരു ചോക്ലേറ്റും ആരും വഴിപാടായി കൊണ്ടുവരാറില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.


Viewing all articles
Browse latest Browse all 20532

Trending Articles