Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

പ്രമുഖ പരസ്യ ചിത്ര സംവിധായകനുമായി മഞ്ജു പ്രണയത്തിലെന്ന് വാര്‍ത്ത!സോഷ്യല്‍ മീഡിയായില്‍ ഗോസിപ്പുകള്‍

$
0
0

മഞ്ജുവിന്റെ പുതിയ പ്രണയവാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രമുഖ പരസ്യ സംവിധായകനുമായി മഞ്ജു വാര്യര്‍ പ്രണയത്തിലാണെന്ന് ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്നറിയില്ലെങ്കിലും വിഷയം ഇന്റര്‍നെറ്റ് ലോകത്ത് ചൂടുള്ള വാര്‍ത്തയായി മാറിക്കഴിഞ്ഞു.

ഏറെ കാലത്തിന് ശേഷം മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായിത്തീര്‍ന്ന പരസ്യത്തിന്റെ സംവിധായകന്‍ പാലക്കാട്ടുകാരനാണെന്നാണ് അറിയുന്നത്. ഈ പ്രണയ ബന്ധം സംവിധായകന്റെ ഭാര്യയും മക്കളും അറിഞ്ഞതോടെയാണ് വിഷയം പുറത്തായതെന്നാണ് പ്രചരിക്കുന്നത്.

മഞ്ജുവിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിയത് തന്നെ ഈ പരസ്യ സംവിധായകനാണത്രെ. മുംബൈ, ദുബായി, കേരളം എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പരസ്യ രംഗത്ത് സജീവമായ ഈ സംവിധായകനാണത്രെ, മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് പ്രമുഖ ആഭരണ ശാലയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ മഞ്ജുവിന് അവസരം നല്‍കിത് വിധായകന്റെ ഭാര്യയും മക്കളും ഇവരുടെ പ്രണയ വിശേഷങ്ങള്‍ അറിഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയാന്‍ ഇട വന്നതത്രെ .കൂടാതെ, സംവിധായകന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും, അതോടെ വിഷയം സിനിമാ ലോകത്ത് ചൂടുള്ള ചര്‍ച്ചയായി മാറുകയായിരുന്നെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു

ഇരുവരും തമ്മിലുള്ള എസ് എം എസ് സന്ദേശങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയങ്ങളും പുറത്തായതോടെയാണ് വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതെന്നും വാര്‍ത്തകളില്‍ പറയുന്നു. ഇരുവരും ഉടന്‍ വിവാഹിതരാവാന്‍ പോവുന്നു എന്നു പോലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍ വാര്‍ത്തകള്‍ ദ്രോഹിക്കാന്‍ വേണ്ടി പടച്ചു വിടുന്നതാണെന്നും -സെല്ബ്രിറ്റികളെ ‘കൊല്ലുന്ന ‘വ്യാജ പ്രചരണക്കാരുടെ ക്രൂര വിനോദം ആണെന്നും മഞ്ജുവിനോട് അടുത്റ്റ വൃത്തങ്ങള്‍ പറയുന്നു.


Viewing all articles
Browse latest Browse all 20532

Trending Articles