Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

വാഹനാപകടത്തില്‍ പരിക്കേറ്റ് പിടയുന്നവരെ സഹായിച്ചത് നടി നവ്യ നായര്‍ .നവ്യാ നായര്‍ അതിവേഗം ആശുപത്രിയിലെത്തിച്ചിട്ടും മരണമെത്തി; ദുബായിലേക്കുള്ള യാത്ര ഷാരോണിന്റെ ജീവനെടുത്തത് സഹോദരിക്കൊപ്പമുള്ള റൈഡ്

$
0
0

കൊച്ചി:വാഹനാപകടത്തില്‍ പരിക്കേറ്റ് പിടയുന്നവരെ സഹായിച്ചത് നടി നവ്യ നായര്‍ .അവസരത്തിനൊത്തുയര്‍ന്ന് അപകടത്തില്‍ പെട്ടവരെ നവ്യാ നായര്‍ അതിവേഗം ആശുപത്രിയിലെത്തിച്ചിട്ടും ഒരാള്‍ മരണത്തിനു കീഴടങ്ങി. ദുബായിലേക്കുള്ള യാത്ര ഷാരോണിന്റെ ജീവനെടുത്തത് സഹോദരിക്കൊപ്പമുള്ള ബൈക്ക് റൈഡ് ആയിരുന്നു.

നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ ഉച്ചകഴിഞ്ഞു 3.30നായിരുന്നു അപകടം. വൈകുന്നേരം അഞ്ചിനുള്ള ഫ്ളൈറ്റിലാണ് ഷാരോണിന് ദുബായിലേക്കു പോകേണ്ടിയിരുന്നത്. ദുബായിലേക്കു വിമാനം കയറും മുമ്പ് ഒരുവട്ടംകൂടി ബൈക്ക് ഓടിക്കാനുള്ള അവസാനനിമിഷത്തെ ആഗ്രഹമാണ് ഷാരോണിനെ അപകടത്തിലേക്ക് തള്ളിവിട്ടത്. അവധി കഴിഞ്ഞു ദുബായിലേക്കു പോകാന്‍ കുടുംബാംഗങ്ങളോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത് കാറിലായിരുന്നു. പക്ഷേ ബൈക്കില്‍ വിമാനത്താവളത്തിലെത്താനുള്ള ആഗ്രഹം വില്ലനായപ്പോള്‍ ഇരുപത്തിയേഴുകാരന്‍ കുടുംബത്തിന് മുഴുവന്‍ സമ്മാനിച്ചത് തീരാ വേദനയാണ്.navya-nair-family

ദേശീയപാതയില്‍നിന്ന് എയര്‍പോര്‍ട്ട് റോഡിലേക്കു തിരിഞ്ഞപ്പോഴാണ് പിന്നാലെ ബൈക്കില്‍ വരികയായിരുന്ന സഹോദരിഭര്‍ത്താവിനെയും സഹോദരി ഷില്ലുവിനെയും ഷാരോണ്‍ ശ്രദ്ധിച്ചത്. ഇതോടെ ബൈക്ക് ഓടിക്കാന്‍ മോഹമെത്തി. കാറില്‍ നിന്നിറങ്ങി ബൈക്ക് കൈ കാണിച്ചു നിര്‍ത്തുകയും ചെയ്ത ഷാരോണ്‍, തനിക്ക് ബൈക്ക് ഓടിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ് സഹോദരി ഭര്‍ത്താവിനെ ഇറക്കി കാറില്‍ കയറ്റി. അതിന് ശേഷം സഹോദരിയെ പിന്നില്‍ ഇരുത്തി ബൈക്കില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു.

മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പിന്നാലെ കാറിലും. സിയാല്‍ ഗോള്‍ഫ് കോഴ്സ് ക്ലബ്ബിനു മുന്‍വശത്തുള്ള വളവില്‍വച്ച് ബൈക്ക് മറിയുകയും ഷാരോണും സഹോദരിയും റോഡിലേക്ക് വീഴുകയും ചെയ്തു. ഗുരുതരമായി തന്നെ ഷാരോണിന് പരിക്കേറ്റു. ഈ സമയം അതുവഴി വന്ന സിനിമാ നടി നവ്യാ നായര്‍ കാര്‍ നിര്‍ത്തി ഇരുവരെയും അതിവേഗം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചു.
ഷാരോണ്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പുതന്നെ മരിച്ചു. പരിക്കേറ്റ സഹോദരി ഷില്ലു ആശുപത്രിയില്‍ ചികിത്സയിലാണ്.navya-nair-n
റോഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് പിടയുന്നവരെ കണ്ട് പുലിവാല്‍ ആകുമല്ലോ എന്ന് ഭയന്ന് മുഖം തിരിഞ്ഞു പോയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ട സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വേളയില്‍ ആശുപത്രിയില്‍ എത്തിക്കുന്നവരെ അനാവശ്യമായി നിയമക്കുരുക്കില്‍ നിന്നും ഒഴിവാക്കാന്‍ നടപടി കൈക്കൊണ്ടത്. എന്നിട്ടും റോഡില്‍ അപകടങ്ങളുണ്ടായി.. ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം വാര്‍ന്ന് നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ പലപ്പോഴും രക്ഷാപ്രവര്‍ത്തനം വൈകുന്നത് ദുരിതങ്ങള്‍ക്ക് ഇടയാകുമായിരുന്നു. ഒരു പക്ഷേ കണ്‍മുമ്പില്‍ പിടയുന്ന രണ്ട് ജീവനുകള്‍ കണ്ടപ്പോള്‍ അവരെ കണ്ടില്ലെന്ന് നവ്യ നടിച്ചിരുന്നെങ്കില്‍ പൊലിയുക രണ്ട് ജീവന്‍ ആയേനേ.. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ് കിടന്നവരെ ആശുപത്രിയില്‍ എത്തിച്ചത് നവ്യ നായരുടെ ഇടപെടലായിരുന്നു. ഷാരോണ്‍ ഷാജി എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും നവ്യയ്ക്ക് ഇപ്പോഴുണ്ട്.

മുംബൈയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം താമസിക്കുന്ന നവ്യ നായര്‍ ഒരു ചാനല്‍ പരിപാടിയുടെ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. നെടുമ്പാശ്ശേരിയില്‍ നിന്നും വാഹനത്തില്‍ മരടിലുള്ള ലേ മെരിഡിയന്‍ ഹോട്ടലിലേക്ക് പോകുന്ന വഴിയാണ് നവ്യ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ദുബായിലേക്ക് യാത്ര തിരിക്കുകയായിരുന്ന ഷാരോണ്‍ ഷാജിയും സഹോദരി ഷില്ലുവും ബൈക്ക് അപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാഴ്‌ച്ചയാണ് നവ്യ കണ്ടത്. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നുമുണ്ടായിരുന്നു.navya-nair-accident എന്നാല്‍, അവര്‍ ആരും അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തുനിഞ്ഞതുമില്ല. ഇതോടെ നവ്യ തന്നെ ആദ്യം ആംബുലന്‍സിനെ വിളിച്ചു. പിന്നീട് പൊലീസ് സഹായവും തേടി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഷാരോണില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. വൈകാതെ ഇവരെ ആശുപത്രിയില്‍ എത്തിക്കാനാണ് നവ്യ ശ്രമിച്ചത് .തന്റെ കാറില്‍ തന്നെ അവരെ കയറ്റി അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തിച്ചു നവ്യ. സെലബ്രിറ്റി പരിവേഷമെല്ലാം മറന്ന് പച്ചയായ മനുഷ്യന്റെ വികാരത്തോടെയായിരുരുന്നു നവ്യ ഇങ്ങനെ ചെയ്തത്. മറ്റൊരു വാഹനത്തിലാണ് നവ്യ ആശുപത്രിയില്‍ എത്തിയതും. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഷാരോണ്‍ മരിച്ച വിവരവും നവ്യ അറിഞ്ഞു. ഇത് നവ്യയെ ഏറെ ദുഃഖത്തിലാക്കിയെന്നാണ് നവ്യയുടെ ഭര്‍ത്താവ് സന്തോഷ് മേനോന്‍ പറയുന്നത്. ഇക്കാര്യം അദ്ദേഹം മലയാള മനോരമ ഓണ്‍ലൈനിനോടാണ് പറഞ്ഞത്.
നവ്യയുടെ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഷാരോണിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ അവര്‍ക്ക് ദുഃഖമുണ്ട് താനും. ആശുപത്രിയില്‍ എത്തിച്ചിട്ടും ഷാരോണിനെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് നവ്യയെന്ന് സന്തോഷും വ്യക്തമാക്കി. ഭാര്യയുടെ ഈ സല്‍പ്രവര്‍ത്തിക്ക് കൂട്ടു നില്‍ക്കാനും സന്തോഷിന് മടിയില്ല. നവ്യയുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് നടന്ന സംഭവത്തില്‍ അത്ഭുതമില്ലെന്നും സന്തോഷ് മേനോന്‍ പറയുന്നു.
റോഡില്‍ ഇങ്ങനെയൊക്കെ അപകടമോ മറ്റെന്തെങ്കിലും സഹായ അഭ്യര്‍ത്ഥനയോ കണ്ടാല്‍ മടിച്ചിരിക്കാന്‍ നവ്യയ്ക്ക് സാധിക്കില്ല. കേസ് ഒക്കെ ആകില്ലേ, എന്ന ചിന്തയൊന്നും അവള്‍ക്കില്ലെന്നാണ് സന്തോഷ പറയുന്നത്. മുംബൈയില്‍ ആയാലും കേരളത്തില്‍ ആയാലും ഇതേ സ്വഭാവമാണ് തന്റെ ഭാര്യയ്ക്ക്. നമ്മള്‍ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ പിന്നെന്തിനാണ് പേടിക്കുന്നത് എന്നാണ് ആളിന്റെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു. അപകടമൊക്കെ കണ്ടാല്‍ അവരെ സഹായിക്കുക മാത്രമല്ല, അറിയാവുന്ന പൊലീസുകാരെ വിളിച്ച് കാര്യം പറഞ്ഞ് സഹായം തേടാറുമുണ്ട്. നല്ല ധൈര്യമാണ് അതിനൊക്കെ. ഇന്നലെ ഇതൊക്കെ സംഭവിക്കുമ്പോള്‍ ഞാന്‍ ഒപ്പമില്ലായിരുന്നു. അവളും ഡ്രൈവറും മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും അങ്ങനെ ചെയ്യാന്‍ മടികാണിച്ചില്ല. എത്ര തിരക്കിട്ടാണ് ഇവിടുന്ന് പോന്നത് എന്നെനിക്കറിയാം. നാലു മണിക്കായിരുന്നു മീറ്റിങ്. എന്നിട്ട് അവിടെ ചെന്നപ്പോള്‍ ഏഴു മണി ആയി.


Viewing all articles
Browse latest Browse all 20522

Trending Articles