Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ഓര്‍ത്തഡോക്‌സുകാരന്‍;പി.ജെ .കുര്യന്റെ താല്‍പര്യത്തിന് സമുദായ സമവാക്യം തെറ്റിച്ചുവെന്ന് നേതാക്കള്‍ .പാളയത്തില്‍ പടയുമായി പത്തനംതിട്ടയിലെ കോണ്‍ഗ്രസുകാര്‍

$
0
0

പത്തനംതിട്ട:സമുദായ സമവാക്യം തെറ്റിച്ചുവെന്ന ആരോപണത്തില്‍ പത്തനം തിട്ടയിലെ കോണ്-ഗ്രസില്‍ ചേരിപ്പോര്‍ . സമുദായ സമവാക്യങ്ങള്‍ മറികടന്ന് ഓര്‍ത്തഡോക്‌സ് സഭയില്‍പ്പെട്ടയാളെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റാക്കിതാണിപ്പോള്‍ കലാപത്തിനു കാരണം ഗ്രൂപ്പ്, സമുദായ സമവാക്യങ്ങള്‍ പരിഗണിച്ചാല്‍ നായരോ ഈഴവനോ പ്രസിഡന്റാകേണ്ടിയിരുന്നിടത്താണ് നിലവില്‍ യുഡിഎഫ് ജില്ലാ കണ്‍വീനറും മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോര്‍ജിനെ അവരോധിച്ചിരിക്കുന്നത്. ഈ നിയമനത്തിലൂടെ പി.ജെ കുര്യനെ എതിര്‍ത്ത മുഴുവന്‍ നേതാക്കളെയും വെട്ടിനിരത്തിയിരിക്കുകയാണ് എന്നും ആരോപണം ഉണ്ട്.ഓര്‍ത്തഡോക്‌സ് സമുദായാംഗവും കേരളാ കോണ്‍ഗ്രസ്(എം) നേതാവുമായ ജോസഫ് എം പുതുശേരിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ കൂട്ടുനിന്നതിന് ഓര്‍ത്തഡോക്‌സ് സഭയിലുള്ള ആളെ പി.ജെ കുര്യന്റെ പ്ര്രത്യേക താല്‍പര്യപ്രകാരം നിയമിക്കുകയായിരുന്നു എന്നതാണ് പാളയത്തില്‍ പടക്ക് കാരണം .RC-OC Ear-dih

ഡിസിസി, കെപിസിസി ഭാരവാഹികളോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്നവരോ ആയിരുന്ന ഇവരൊക്കെ ഇന്ന് സാദാപ്രവര്‍ത്തകര്‍ ആയി മാറിക്കഴിഞ്ഞു. കുര്യന്റെ നിലപാടിനെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുയാണ് ഇവര്‍. കെപിസിസിക്കും ഹൈക്കമാന്‍ഡിനും കാര്യകാരണ സഹിതം കത്തും അയച്ചിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിന്റെ നിയമനത്തെച്ചൊല്ലി വിവാദവുമായി മുതിര്‍ന്ന നേതാക്കളാണ് രംഗത്തു വന്നിരിക്കുന്നത്. അര്‍ഹതയുള്ള പലരെയും തഴഞ്ഞുവെന്നും ജാതി-സമുദായ-ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിച്ചില്ലെന്നുമാണ് ഇവരുടെ പരാതി.babu-george

ഡിസിസി പ്രസിഡന്റായി ബാബു ജോര്‍ജിനെ കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് നിയമിച്ചത്. കെപിസിസി മുന്നോട്ടു വച്ചിരിക്കുന്ന ഫോര്‍മുല അനുസരിച്ചല്ല നിയമനമെന്നാണ് സ്ഥാനം ലഭിക്കാതെ പോയ നേതാക്കളുടെ ആരോപണം. കഴിഞ്ഞ ഡിസിസി പുനഃസംഘടനയില്‍ പല മുതിര്‍ന്ന നേതാക്കളെയും ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 10 വര്‍ഷമോ അതിലധികമോ ഭാരവാഹിത്വമുണ്ടായിരുന്നവരെ ഒഴിവാക്കുകയും അവര്‍ക്ക് മറ്റു പദവികള്‍ നല്‍കുകയും വേണമെന്നായിരുന്നു കെപിസിസി നിര്‍ദ്ദേശം. കെ. ജയവര്‍മ, മാത്യു കുളത്തുങ്കല്‍, സജി ചാക്കോ, പഴകുളം ശിവദാസന്‍ എന്നിവരെ ഡിസിസി ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയെങ്കിലും പുതിയ പദവികള്‍ ഒന്നും നല്‍കിയില്ല.

ഇങ്ങനെ ഒഴിവാക്കപ്പെട്ടവരില്‍ ബാബു ജോര്‍ജിന് ആദ്യം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് സ്ഥാനവും നല്‍കി. ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിവാക്കപ്പെട്ട എ. ഷംസുദ്ദീനെ സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റാക്കി. സതീഷ് കൊച്ചുപറമ്പില്‍, ഏബ്രഹാം ജോര്‍ജ് പച്ചയില്‍ എന്നിവര്‍ക്ക് കെപിസിസി നിര്‍വാഹക സമിതിയില്‍ സ്ഥാനം നല്‍കി. പുനഃസംഘടനയില്‍ തഴയപ്പെട്ടവരാണിപ്പോള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്. pj-kurien_ഇവര്‍ കെപിസിസിയെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുന്ന കാര്യത്തില്‍ സാമുദായിക സമവാക്യം പരിഗണിച്ചിട്ടില്ല എന്നും പറയുന്നു.മോഹന്‍രാജിനെ ഒഴിവാക്കിയപ്പോള്‍ ഒരു ഹൈന്ദവ സമുദായാംഗത്തിന് വേണമായിരുന്നുവത്രേ അത് നല്‍കാന്‍. അതുപോലെ തന്നെ ഒരാള്‍ക്ക് ഒരു പദവിയെന്ന കെപിസിസി നിര്‍ദ്ദേശം ഇക്കാര്യത്തില്‍ കര്‍ശനമായി നടപ്പാക്കണമെന്നും മുതിര്‍ന്ന അംഗങ്ങള്‍ പറയുന്നു. പാര്‍ട്ടി ഭാരവാഹിത്വത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും പദവി വഹിക്കുന്നവരുടെ എണ്ണവും കുറവല്ല. നിലവില്‍ ഒരു ജില്ലാ പഞ്ചായത്തംഗത്തെ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. അടുത്തയാഴ്ചയാണ് അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നിലവില്‍ കെ. ജയവര്‍മയാണ് പ്രസിഡന്റ്.ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ജയവര്‍മയെ തെറിപ്പിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുമുണ്ട്. ഇക്കാര്യങ്ങളെല്ലാമാണ് അസംതൃപ്തര്‍ കെപിസിസിയോട് ചൂണ്ടിക്കാട്ടിയിരിക്കുന്നത്


Viewing all articles
Browse latest Browse all 20532

Trending Articles